1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് കൊല്ലത്ത് പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും. ലീഗ് മന്ത്രിമാര്‍ നിലവിളക്ക് കൊളുത്താറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് മാറ്റണമെന്ന് പറയാന്‍ എംഎം ഹസ്സന് അധികാരമില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.

അതേസമയം സര്‍വശിക്ഷ അഭിയാന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പച്ച ബ്ലൗസ് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന വിവാദ വിഷയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് എസ്എസ്എ ജില്ലാ ഓഫീസര്‍ അലിയാര്‍ പറഞ്ഞു. ചടങ്ങിന് സെറ്റ് സാരി ഉടുക്കാന്‍ മാത്രമാണ്
സംഘാടക സമിതി തീരുമാനിച്ചതെന്നും അലിയാര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.