1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2011

കൗമാരക്കാര്‍ക്കിടയില്‍ ഗ്രൂപ്പ് സെക്‌സിനോടുള്ള ഇഷ്ടം കൂടുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. പതിനഞ്ചു വയസ്സോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയിലാണ് ഗ്രൂപ്പ് സെക്‌സിനോടുള്ള ഇഷ്ടം കൂടുന്നതായി കണ്ടെത്തിയിരിക്കുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ 328 കൗമാരക്കാരായ പെണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

16 വയസ്സാണ് ബ്രിട്ടനില്‍ രണ്ടു പേര്‍ തമ്മില്‍ ബന്ധപ്പെടുന്നതിനനുവദിച്ചിരിക്കുന്ന പ്രായം. ഇതു ലംഘിച്ചാണ് 15 വയസ്സോ അതില്‍ താഴെയോ ഉള്ളവര്‍ ഇങ്ങനെയൊരു പ്രവണതയിലേക്ക് വരുന്നത്. ബന്ധപ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലായെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പഠനം നടത്തിയതില്‍ പതിമൂന്നില്‍ ഒന്നു പെണ്‍കുട്ടികളും മള്‍ട്ടി പേഴ്‌സണ്‍ സെക്‌സില്‍ താത്പര്യമുള്ളവരോ അത് നടത്തിയിട്ടുള്ളവരോ ആണെന്ന് ഇവര്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും കൗമാരക്കാര്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങള്‍ക്കുള്ള സ്വാധീനം മൂലമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിനു മുതിര്‍ന്നിട്ടുള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും തങ്ങളുടെ ബോയ് ഫ്രണ്ട്‌സ് ഈ ചിത്രങ്ങള്‍ കണ്ട ശേഷം ആവശ്യപ്പെട്ട പ്രകാരമാണ് തങ്ങള്‍ ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടികളോ അവരുടെ കാമുകന്മാരോ അശ്ലീല ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരാണെങ്കില്‍ അങ്ങനെയുള്ളവരുടെ ഇടയില്‍ മള്‍ട്ടി പേഴ്‌സണ്‍ സെക്‌സില്‍ മറ്റുള്ളവരെ അപേക്ഷിച്ച് താത്പര്യം കൂടുതലുള്ളവരായിരിക്കുമെന്ന് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത് ഡിപ്പാര്‍ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറായ എമിലി റോത്‌വാന്‍ പറഞ്ഞു. ഇതില്‍ അമ്പത് ശതമാനം പേരും പങ്കാളികള്‍ അശ്ലീല ചിത്രങ്ങളില്‍ കണ്ടിട്ടുള്ളവയാണ് ആദ്യം ചെയ്യുന്നത്. ചില ഗ്രൂപ്പുകളിലുള്ള പകുതിയോളം പെണ്‍കുട്ടികളും കൂട്ട മാനഭംഗത്തിന് ഇരയാകുന്നുണ്ടെന്നും എമിലി സാക്ഷ്യം പറഞ്ഞു. ഗ്രൂപ്പ് സെക്‌സില്‍ താല്‍പര്യമുള്ള മൂന്നില്‍ ഒരാളും മദ്യത്തിലോ മറ്റു ലഹരി പദാര്‍ത്ഥങ്ങളിലോ ആസക്തിയുള്ളവരുമായിരിക്കും.

കൗമാരക്കാരുടെ സെക്‌സ് നിറഞ്ഞ ചിത്രങ്ങളും ഗ്രൂപ്പ് സെക്‌സും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ വിശദമായ പഠനം ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെയില്‍ കൗമാരക്കാര്‍ക്കിടയില്‍ സെക്‌സ് പാര്‍ട്ടികള്‍ വളരെ സ്വീകാര്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ഇന്റര്‍നെറ്റിനുള്ള സ്വാധീനവും വളരെ വലുതാണ്. ഇന്റര്‍നെറ്റ് വഴി ഏതു വിധത്തിലുമുള്ള സെക്‌സ്് വീഡിയോകള്‍ ലഭിക്കുന്നതാണ് ഇതിന് കാരണമായി കാണാവുന്ന ഒന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.