1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2012

മകനെ ജാമ്യത്തിലിറക്കാന്‍ പോലീസ്‌ സ്‌റ്റേഷനില്‍ ചെന്ന പിതാവിന്റെ തലമുടി വെട്ടിച്ചതായി പരാതി. മകനെതിരെ അമ്മ കൊടുത്ത പരാതിയെപ്പറ്റി തിരക്കാനെത്തിയ മറയൂര്‍ പള്ളനാട് സ്വദേശി അര്‍ജുനനെ(58)യാണ് ബലമായി ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി തലമുടി പറ്റെ വെട്ടിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

അര്‍ജുനന്റെ ഭാര്യ ജയലക്ഷ്‌മിയും മകന്‍ ബാലകൃഷ്‌ണനും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ മകന്‍ അമ്മയുടെ കൈയില്‍ കത്തികൊണ്ടു വെട്ടി. മദ്യപിച്ച് വീട്ടിലെത്തുന്ന മകന്റെ മര്‍ദനത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ജയലക്ഷ്മി (47) മറയൂര്‍ പോലീസ്‌സ്റ്റേഷനില്‍ കഴിഞ്ഞ ബുധനാഴ്ച പരാതി നല്‍കിയിരുന്നു..അമ്മയുടെ പരാതിയില്‍ മകന്‍ ബാലകൃഷ്‌ണനെ എ.എസ്‌. ഐ: ബെന്നിയും സംഘവും അറസ്‌റ്റ് ചെയ്‌തു. പിറ്റേന്നു മകനെ ജാമ്യത്തിലിറക്കാനെത്തിയതായിരുന്നു അര്‍ജുനന്‍. താടിയും മീശയും തലമുടിയും നീട്ടി വളര്‍ത്തിയിരുന്നു. ഇതാണ്‌ പോലീസ്‌ വെട്ടിച്ചത്‌.

സംഭവം ചൂണ്ടിക്കാട്ടി എസ്‌. പി., മനുഷ്യാവകാശ കമ്മിഷന്‍, മന്ത്രി മൂന്നാര്‍ ഡിവൈ.എസ്.പി.എന്നിവര്‍ക്കു അര്‍ജുനന്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഇങ്ങനെയൊരു സംഭവത്തെപ്പറ്റി പരാതി ലഭിച്ചിട്ടില്ലെന്നാണ് മൂന്നാര്‍ ഡിവൈ.എസ്.പി. വി.എന്‍.സജി പറയുന്നത്.അതേസമയം അര്‍ജുനന്‍, ഭാര്യ, മകന്‍ ബാലകൃഷ്ണന്‍ എന്നിവരോട് തിങ്കളാഴ്ച ഡിവൈ.എസ്.പി. ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.