1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

സ്വന്തം ലേഖകന്‍: രണ്ടു കൈകളും ഇല്ലാത്തയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, അപൂര്‍വ നേട്ടവുമായി ഇന്‍ഡോര്‍ സ്വദേശി. വിക്രം അഗ്‌നിഹോത്രിയന്ന 45 കാരനാണ് ഇരുകൈകളും ഇല്ലാതിരുന്നിട്ടും ലൈസന്‍സ്? സ്വന്തമാക്കിയത്?. കാലുകള്‍ കൊണ്ട് കാര്‍ ഓടിച്ചാണ്? വിക്രം ഈ അപൂര്‍വ നേട്ടം കൈവരിച്ചത്?. ഇതിനായി വിക്രമിന് നീണ്ട നിയമ പോരാട്ടം തന്നെ നടത്തേണ്ടി വന്നു. നേരത്തെ കാറോടിക്കാന്‍ വിക്രം ഡ്രൈവറുടെ സഹായം തേടിയിരുന്നു. പിന്നീട്? വിക്രമിന്? സ്വന്തമായി കാര്‍ ഓടിക്കണമെന്ന്? വാശിയായി. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് ആരെയും ആശ്രയിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. അങ്ങനെയാണ് കാര്‍ സ്വയം ഓടിക്കാന്‍ തുടങ്ങിയത്. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള കാറാണ് വിക്രം ഓടിക്കുന്നത്. വലതു കാല്‍ കൊണ്ട് സ്റ്റിയറിങ് തിരിക്കും, ഇടതു കാലാകട്ടെ ആക്‌സിലറേറ്ററിലും. അങ്ങനെ അവസാനം വിക്രം അഗ്‌നിഹോത്രിക്ക് ലേണേഴ്‌സ് ലൈസന്‍സ് കിട്ടി. കാലു കൊണ്ട് വാഹനം ഭംഗിയായി ഓടിക്കുമെങ്കിലും കൈകൊണ്ട് കാണിക്കേണ്ട സിഗ്‌നല്‍ നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അധികൃതര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വിക്രം ഗ്വാളിയോര്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രൈബ്യൂണലിനെ സമീപിച്ചു. കേന്ദ്രമന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ നിവേദനം നല്‍കി. ഒടുവില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാകും വിധത്തില്‍ കാറില്‍ പരിഷ്‌കരണം വരുത്താന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 30നാണ് വിക്രമിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി കൊണ്ട് ലൈസന്‍സ് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.