1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2012

ലണ്ടന്‍ : പുറത്തുവന്നതിനേക്കാള്‍ ഭീകരമാണ് പുറത്തുവരാനിരിക്കുന്നത് എന്ന് ഹാരിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍. ഹാരി രാജകുമാരന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരാനുണ്ടന്ന് അജ്ഞാതനായ ഒരു സോഴ്‌സിനെ ഉദ്ദരിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍ പറയുന്നു. പുറത്തുവന്നതിനേക്കാള്‍ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവരാനിരിക്കുന്നത് എന്നാണ് ബ്ലോഗറുടെ വാദം. നഗ്നനായി യുവതികള്‍ക്കൊപ്പം സ്ട്രിപ്പ് ബില്യാര്‍ഡ്‌സ് കളിച്ചുകൊണ്ടിരിക്കുന്ന ഹാരിയുടെ ചിത്രങ്ങള്‍ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളുടെ മുന്നില്‍ ഒന്നുമല്ലന്നാണ് ചില സോഴ്‌സുകള്‍ പറയുന്നത്.

ലാസ് വാഗാസിലെ സെലിബ്രിറ്റികളുടെ ഗോസിപ്പുകള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗറായ നോറാം ക്ലാര്‍ക്കാണ് കൂടുതല്‍ ചിത്രങ്ങള്‍ അജ്ഞാതനായ സോഴ്‌സിന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടത്. സ്ട്രിപ്പ് ബില്യാര്‍ഡ്‌സ് ചിത്രങ്ങളെക്കാള്‍ മോശമായ ചിത്രങ്ങളാണ് അവയെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ വെളിപ്പെടുത്തലോടെ ഹാരി രാജകുമാരന്റെ പ്രതിച്ഛായ മോശമായതായും റിപ്പോര്‍ട്ടുണ്ട്. പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് രാജകൊട്ടാരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലാസ് വാഗാസ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഹാരി രാജകുമാരന്‍ സ്‌പൈക്ക് വെല്‍ എന്ന പേരിലുണ്ടായിരുന്ന തന്റെ ഫേസ്ബുക്ക് അക്കൗണ്ട് സ്വയം നീക്കം ചെയ്തിരുന്നു. ഹാരി രാജകുമാരന്റെ പ്രൈവറ്റ് സെക്രട്ടറി ജെയ്മി ലോതര്‍ പിങ്കര്‍ടണിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫേസ് ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. രാജകുമാരന്റെ ലാസ് വാഗാസ് ട്രിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതും ജെയ്മിയാണ്. ഹാരി രാജകുമാരന്റെ അടുത്ത സുഹൃത്തുക്കളായ ടോം സ്‌കിപ്പി ഇന്‍സ്‌കിപ്പ്, ആര്‍തര്‍ ലണ്ടന്‍ എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ലാസ് വാഗാസ് പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പ് നെക്കറിലെ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സ്വകാര്യ ദ്വീപില്‍ നടന്ന പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ഹാരി രാജുകുമാരന്റെ സുഹൃത്തുക്കള്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതും വിവാദമാകുമെന്ന് കരുതിയാണ് സുഹൃത്തുക്കളും ഫേസ് ബുക്ക് അ്ക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ഹാരി രാജകുമാരനും സുഹൃത്തുക്കളായ ഇന്‍സ്‌കിപ്പ, റഗ്ബി കളിക്കാരനായ ആഡം ബിഡ്‌വെല്‍ എന്നിവരാണ് ലാസ് വാഗാസില്‍ ്്അവധിക്കാല ആഘോഷത്തിനായി എത്തിയത്. 5,100 പൗണ്ടാണ് ഇവര്‍ താമസിച്ച സ്യൂട്ടിന് ഒരു രാത്രിയിലെ വാടക. നഗരത്തിലെ മികച്ച റിസോര്‍ട്ടുകളില്‍ ഒന്നാണ് ഇത്.

ഹോട്ടലിന്റെ അറുപത്തി മൂന്നാമത്തെ നിലയിലുളള ഈ സ്യൂട്ടില്‍ ഒരു സ്വാകാര്യ കാസിനോ വരെയുണ്ടെന്ന് ഹോട്ടലിലെ ഒരു പരിചാരിക പറയുന്നു. സ്യൂട്ടിലേക്ക് മാത്രമായി ഒരു ബാറും സ്വിമ്മിംഗ് പൂളും ഉണ്ട്. ശ്ബ്ദം പുറത്തുപോകാതിരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ഭിത്തികളാണ് ഈ സ്യൂട്ടിനുളളത്. ഹോട്ടലിലെ ഏറ്റവും വിലക്കൂടിയ മദ്യവും ഭക്ഷണവുമാണ് ഇവര്‍ കഴിച്ചതെന്നും 50,000 പൗണ്ടാണ് ഹാരിക്കും കൂട്ടുകാര്‍്്ക്കുമായി ഹോട്ടലില്‍ ബില്ലായതെന്നും റിപ്പോര്‍ട്ടുണ്ട്. ഹോട്ടലിന്റെ നൈറ്റ് ക്ലബ്ബിലെത്തിയ രാജകുമാരനും സുഹൃത്തുക്കളും രണ്ട് യുവതികളെ അവിടെനിന്ന് തെരഞ്ഞെടുക്കുകയായിരുന്നു. ഇവിടെ നിന്നാണ് രാജകുമാരന്റെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്.

പതിനായിരം പൗണ്ടിനാണ് ചിത്രങ്ങള്‍ ടിഎംഇസെഡ് വെബ്ബ്‌സൈറ്റിന് വിറ്റിരിക്കുന്നത്. ഏഴരമണിക്കൂര്‍ നീണ്ട സ്ട്രിപ്പ് ബില്യാര്‍ഡ്‌സ് പാര്‍ട്ടിക്ക് ശേഷം തൊട്ടടുത്ത ദിവസമാണ് കാബാനയിലെ എംജിഎം ഗ്രാന്‍ഡ് ഹോട്ടലിലെ ഒരു പ്രൈവറ്റ് വില്ലയില്‍ നടന്ന പാര്‍ട്ടിയില്‍ ഒരു ഡസനിലധികം വരുന്ന പെണ്‍കുട്ടികളെ ഹാരി രാജകുമാരനെ കാണാനും പാര്‍ട്ടിയില്‍ പങ്കെടുക്കാനും അനുവദിച്ചിരുന്നു. ഹാരി രാജകുമാരന് വേണ്ടി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് യാതൊരു സുരക്ഷയും പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഹോട്ടല്‍ ആധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.