1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ഇടതു മുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത്‌ ആരംഭിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന്‌ വിവിധ സര്‍വകലാശാലകള്‍ ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പി എസ് സി ശനിയാഴ്ച നടത്താനിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ്‌ ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ എട്ടിലേക്കാണ്‌ ടെസ്റ്റ് മാറ്റിയിട്ടുള്ളത്‌. മറ്റു പരീക്ഷകളുടെ പുതിയ തീയതി അറിയിച്ചിട്ടില്ല.

സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും നിരത്തില്‍ ഇറങ്ങിയിട്ടില്ല. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓട്ടോ ടാക്സി,​ ടെമ്പോ,​ ലോറികള്‍ തുടങ്ങിയവയും നിരത്തിലിറങ്ങിയില്ല.

മലബാര്‍ പ്രദേശത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. എങ്കിലും നിരത്തുകള്‍ പൊതുവെ നിശ്ചലമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.