1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: സീറോ മലബാര്‍സഭയുടെ പ്രേര്‍ഷിതവര്‍ഷത്തില്‍ മരിയഭക്തി പ്രചാരണ ദൌത്യവുമായി ഒരുപറ്റം അല്‍മായര്‍ രംഗത്ത്. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുക, പരിശുദ്ധ ജപമാലയുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യം മുന്‍നിര്‍ത്തി ഹെവന്‍ലി ക്യൂന്‍ എന്ന ഇ-മാഗസിന്‍ പുറത്തിറക്കി.

ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി മരിയഭക്തി പ്രചരിപ്പിക്കുന്ന ലേഖനങ്ങള്‍, അനുഭവസാക്ഷ്യങ്ങള്‍, വിശുദ്ധരുടെ ജീവിതചരിത്രം എന്നിവ പ്രതിപാദിക്കുന്ന ഹെവന്‍ലി ക്യൂന്‍ എന്ന ഈ മാഗസിന്‍ പുറത്തിറങ്ങും. ഇത് ഇ-മെയില്‍ വഴിയായിട്ടാവും പ്രചരിപ്പിക്കുക. കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ പ്രസിഡന്റും തികഞ്ഞ മരിയഭക്തനുമായ ജോസ് ജോര്‍ജാണ് ഹെവന്‍ലി ക്യൂന്‍ ചീഫ് എഡിറ്റര്‍.

പ്രശസ്ത വചനപ്രഘോഷകനായ ഫാ. ജോര്‍ജ് പഴയപുര ആധ്യാത്മിക ഉപദേഷ്ടാവാണ്. ഈ സംരംഭത്തില്‍ പങ്കാളികളായി ലേഖനങ്ങളും മറ്റ് കൃതികളും പ്രസിദ്ധീകരിക്കാന്‍ താത്പര്യമുള്ളവര്‍ josegeorge@heavenlyqueen.org എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.