1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

ഇന്നലെ കെന്റിനടുത്ത് ടണ്‍ബ്രിഡ്‌ജ് വെല്‍സില്‍ മരിച്ച കൊല്ലം സ്വദേശിയായ രവീന്ദ്രനാഥന്‍ പിള്ള (59 )യുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ മലയാളി അസോസിയേഷന്‍ വഴി നടന്നു വരുന്നു.സഹൃദയ -വെസ്റ്റ്‌ കെന്‍റ് കേരളൈറ്റ്സ് അസോസിയേഷന്‍ സെക്രട്ടറി അജിത്തിന്‍റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുനത്.അജിത്തിന്‍റെയോപ്പമായിരുന്നു നാഥന്‍ താമസിച്ചിരുന്നത്.

മൂന്നാഴ്ച മുന്‍പ് മാത്രം ടണ്‍ബ്രിഡ്‌ജ് വെല്‍സില്‍ എത്തിയ നാഥന് അവിടെ പരിചയക്കാര്‍ കുറവാണ്.അതിനാല്‍ യു കെ യില്‍ എമ്പാടുമുള്ള നല്ലവരായ മലയാളികളുടെ സഹായം സഹൃദയക്ക് ആവശ്യമാണ്.

സന്മനസുള്ളവര്‍ ഈ വരുന്ന ഇരുപത്തഞ്ചാം തീയതി വരെ അസോസിയേഷന്‍റെ താഴെപ്പറയുന്ന അക്കൌണ്ടിലേക്ക് തങ്ങളാല്‍ കഴിയുന്ന തുക നിക്ഷേപിക്കാന്‍ അസോസിയേഷന്‍ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നു.

Sahrudaya – The West Kent Keralites

Account No 31839233

Sort code : 40 44 37 (HSBC)

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കെന്റ് പെംബുറി ഹോസ്പിറ്റലില്‍ വച്ചാണ് രവീന്ദ്രനാഥന്‍ പിള്ള മരണമടഞ്ഞത്.ഹൃദയാഘാതമാണ്‌ മരണകാരണം.പെംബുറി ഹോസ്പ്പിറ്റലിലെ കാറ്ററിംഗ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.മിനിഞ്ഞാന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ജി പി സെന്ററിലേക്ക് പോകും വഴി നാഥന്‍ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇരുപത് മിനിട്ടിനുള്ളില്‍ ഹോസ്പ്പിറ്റലില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ രവീന്ദ്രനാഥന്‍ പിള്ള ഇരുപതു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം എട്ടു വര്‍ഷം മുന്‍പാണ് യു കെയില്‍ എത്തിയത്.ലണ്ടനിലെ കേരള ഗ്രൂപ്പ് ഓഫ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാഥന്‍ ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം.വിവാഹിതയായി ദുബായിയില്‍ താമസിക്കുന്ന മൂത്ത മകളുടെ പ്രസവാനന്തര പരിചരണത്തിനായി ഭാര്യാ ദുബായിലാണ്.നാട്ടിലുള്ള അധ്യാപികയായ രണ്ടാമത്തെ മകള്‍ അവിവാഹിതയാണ്.കഴിഞ്ഞയാഴ്ച നടന്ന കെന്റിലെ ഓണാഘോഷങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.