1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2015

സ്വന്തം ലേഖകന്‍: കലാകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. തിങ്കളാഴ്ച ശിവകുമാര്‍ രാജ്ഭര്‍ എന്നയാളെ യു.പിയിലെ വാരണാസിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഹേമയുടെയും അഭിഭാഷകന്റെയും മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചുവെന്ന് കരുതപ്പെടുന്ന ടെംപോയുടെ ഡ്രൈവര്‍ വികാസ് രാജ്ഭര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കാര്‍ഡ്‌ബോര്‍ഡ് കൂടുകളില്‍ മൃതദേഹമാണെന്ന് അറിയാതെ അവ ടെംപോയില്‍ എത്തിച്ചുവെന്നാണ് ഇയാളുടെ മൊഴി.

കേടുവന്ന ആര്‍ട്ട് വര്‍ക്കുകളാണ് പെട്ടിയില്‍ ഉള്ളതെന്ന് വാഹനം വിളിച്ചവര്‍ തന്നോടു പറഞ്ഞതായും ഇയാളുടെ മൊഴിയില്‍ പറയുന്നു. ഹേമയെയും അഭിഭാഷകന്‍ ഭംബാനിയെയും കൊലപ്പെടുത്തിയതെന്ന് സംശയിക്കപ്പെടുന്ന വെയര്‍ ഹൗസിലെ ജീവനക്കാരാണ് ഇന്ന് അറസ്റ്റിലായ് മറ്റ് രണ്ട് പേര്‍. പ്രധാനപ്രതിയെന്ന് പോലീസ് സംശയിക്കുന്ന വിദ്യാധര്‍ രാജ്ഭറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കൊലയിലേക്ക് നയിച്ച കാരണം എന്തായിരുന്നുവെന്ന് ഇനിയും വ്യക്തമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.