കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മാര്‍ക്ക് ദാനം. നൂറില്‍ 20 മാര്‍ക്ക് കിട്ടിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ അക്കാദമിക്ക് കൗണ്‍സില്‍ തീരുമാനിച്ചു. ഒരു വിഷയത്തില്‍ മാത്രം തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് മാര്‍ക്ക് ദാനം നല്കി വിജയിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചത്.
തീരുമാനത്തിന് 2008 മുതല്‍ മുന്‍കാല പ്രാബല്യവും നല്കി. തീരുമാനത്തെ കൗണ്‍സില്‍ അംഗങ്ങളായ സതീഷ് കുമാര്‍, മുരളീധരന് എന്നിവര്‍ എതിര്‍ത്തു. നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ഇവര്‍ വാദിച്ചത്.
ഹൈക്കോടതി തന്നെ എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരത്തെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത കോളേജുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല