1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

ലൗ ജിഹാദ്‌ നടപ്പാക്കുന്നവരെ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന്‌ ഹൈക്കോടതി. ഇത്‌ തടയാന്‍ പലതവണ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും കോടതി വാക്കാല്‍ മുന്നറിയിപ്പ്‌ നല്‍കി.ഹോമിയോ കോളേജില്‍ പഠിക്കുന്ന 19 കാരിയായ മകളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ച്‌ കോഴിക്കോട്‌ സ്വദേശി ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയിലാണ്‌ സര്‍ക്കാരിനെ കോടതി കുറ്റപ്പെടുത്തിയത്‌.

2012 ഏപ്രില്‍ എട്ടിന്‌ മകളെ തട്ടിക്കൊണ്ടുപോകാന്‍ കുണ്ടമംഗലം സ്വദേശി ഹാരിസ്‌ ശ്രമിച്ചിരുന്നു. അന്ന്‌ മജിസ്ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ ആഗ്രഹം പരിഗണിച്ച്‌ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. പിന്നീട്‌ ഈ മാസം ഒമ്പതിന്‌ വീണ്ടും തട്ടിക്കൊണ്ടുപോയി. ഹര്‍ജിക്കാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പരിചരിക്കാനുണ്ടായിരുന്ന മകളെ ബലംപ്രയോഗിച്ച്‌ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ്‌ ആരോപണം.

തുടര്‍ന്ന്‌ മകളെ വിട്ടുകിട്ടാന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി നല്‍കിയത്‌. ഹര്‍ജിയില്‍ ജസ്റ്റിസുമാരായ കെ.ടി. ശങ്കരനും എം.എല്‍. ജോസഫ്‌ ഫ്രാന്‍സിസുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഇന്നു വീണ്ടും വിശദമായ വാദം കേള്‍ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.