1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2011

ലണ്ടന്‍: രണ്ടുവയസുകാരന്റെ തലയ്ക്ക് സ്‌പെയ്‌സ് ഹോപ്പര്‍ കൊണ്ടടിച്ച നഴ്‌സറി നഴ്‌സ് പിടിയില്‍. 22 കാരിയായ നിഷ റാണിയാണ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് പ്രശ്‌നത്തിലായത്.

കളിപ്പാട്ടംകൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ചശേഷം പ്ലേഗ്രൗണ്ടിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. ഇത് നല്ല രസമുണ്ടെന്നും പറഞ്ഞ് ഇവര്‍ പിന്നീട് ഒരു കുട്ടിയെ പ്ലേമാറ്റിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കവന്‍ട്രിയിലെ പ്രൈവറ്റ് നഴ്‌സറിയിലെ വിദ്യാര്‍ത്ഥികള്‍ മേലധികാരികള്‍ക്ക് പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ റാണികുറ്റക്കാരിയാണെന്ന് സിറ്റി മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. ഇതുപോലൊരു കാര്യം താനിതുവരെ കണ്ടിട്ടില്ലെന്നാണ് ഒരു വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞത്. ആണ്‍കുട്ടിയെ പ്ലേമാറ്റിലേക്ക് തള്ളിയിട്ടത് അറിയാതെ സംഭവിച്ചതാണെന്ന് കരുതുന്നില്ലെന്ന് മറ്റൊരു സാക്ഷി കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചെന്നാണ് റാണി കോടതിയില്‍ പറഞ്ഞത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുട്ടികള്‍ക്കൊപ്പമുള്ള ജോലി ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വിധിപുറത്തുവന്നാല്‍ റാണിയ്ക്ക് ജയില്‍ശിക്ഷ ലഭിക്കുമെന്ന് മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.