സ്വന്തം ലേഖകന്‍: ഹോളണ്ടില്‍ റൈഡ് ഫോര്‍ റൈഡ് നിയമം, ഡ്രൈവിംഗ് പഠിപ്പിക്കുന്നവര്‍ക്ക് പ്രതിഫലമായി സെക്‌സ് സ്വീകരിക്കാം. ഹോളണ്ടില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നവര്‍ക്ക് ഇനി പണത്തിന് പകരം സെക്‌സ് സ്വീകരിക്കാമെന്ന നിയമം നിലവില്‍ വന്നു.
ഡച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമായ റൈഡ് ഫോര്‍ റൈഡ് അനുസരിച്ച് 18 വയസ്സിനു മുകളില്‍ ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവര്‍ പരീശീലകന് പണം നല്‍കണമെന്നില്ല, പകരം സെക്‌സ് മതി. എന്നാല്‍ പുതിയ നിയമം താത്പര്യമുള്ളവര്‍ മാത്രം പാലിച്ചാല്‍ മതി.
നേരത്തെ തന്നെ വേശ്യാവൃത്തി നിയമപരമാക്കിയ രാജ്യമാണ് ഹോളണ്ട്. എന്നാല്‍ പുതിയ നിയമം ഇതിനെ ബലപ്പെടുത്തുമെന്ന വാദവുമായി വിമര്‍ശകര്‍ രംഗത്തെത്തിയിട്ടുണ്ട്. പണത്തിന് വേണ്ടിയല്ല, ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് വേണ്ടി സെക്‌സ് നല്‍കുന്നതില്‍ തെറ്റില്ലെന്നണ് ഡച്ച് ഗതാഗത വകുപ്പിന്റെ നിലപാട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല