രാജസ്ഥാന്‍: കുടുംബത്തിന്റെ മാനം കളഞ്ഞ മകളെ വെട്ടിക്കൊന്ന പിതാവിന്റെ ചിത്രം പുറത്തുവിട്ടു. ഒളിച്ചോടിപ്പോയ മകളെ വെട്ടിക്കൊലപ്പെടുത്തിയ ഒഗാഡ് സിംഗെന്ന പിതാവിന്റെ ചിത്രമാണ് പോലീസ് പരസ്യപ്പെടുത്തിയത്. പോലീസുകാരുടെ നടുവില്‍ നില്‍ക്കുന്ന ഒഗാഡ് സിംഗിന് ചെയ്ത കുറ്റത്തില്‍ അല്പം പോലും സങ്കടമില്ലന്ന് ചിത്രം വ്യക്തമാക്കുന്നു. താന്‍ ചെയ്തത് ശരിയായ കാര്യമാണന്നാണ് ഒഗാഡ് സിംഗ് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. മകള്‍ ചെയ്ത പ്രവൃത്തി കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയെന്നും ഇതുമൂലം താഴെയുളള രണ്ട് സഹോദരിമാര്‍ക്ക് ഭര്‍ത്താക്കന്‍മാരെ കിട്ടാന്‍ ബുദ്ധിമുട്ടാണന്നും ഒഗാഡ് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒഗാഡ് സിംഗ് മകള്‍ മഞ്ജുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തല വെട്ടിയെടുത്തശേഷം ഗ്രാമത്തിലൂടെ നടന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ ഒഗാഡ് സിംഗ് അവിടെ കീഴടങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച മഞ്ജു അടുത്തിടെ കാമുകനൊപ്പം ഒളിച്ചോടിപോയിരുന്നു. അവിടെ നിന്ന് ബലമായി പിടിച്ചുകൊണ്ടുവന്ന മഞ്ജുവിനെ ഉറങ്ങികിടക്കുമ്പോള്‍ ഒഗാഡ് സിംഗ് വാളുപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ടിയെടുത്ത തലയുമായി പോകുന്നതിനിടയില്‍ കാഴ്ചക്കാരോട് മുഴുവന്‍ ഇയാള്‍ താന്‍ എന്താണ് ചെയ്തതെന്ന് വിശദീകരിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ മരിച്ച മഞ്ജു കന്‍വാറിന്റെ മൃതദേഹം സംസ്‌കരിച്ചു. അറുത്തുമാറ്റിയ തല ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തുന്നിച്ചേര്‍ത്ത ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. രാജസ്ഥാനിലെ ആചാരമനുസരിച്ച് സ്ത്രീകള്‍ക്ക് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമില്ലാത്തതിനാല്‍ മരിച്ച മഞ്ജുവിന്റെ മാതാവിനും സഹോദരിമാര്‍ക്കും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല