ഹോര്‍ഷം: ഹോര്‍ഷം മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടന്നു. ഹോര്‍ഷം സെന്റ്:ജോണ്സ് ചര്‍ച്ച് ഹാളില്‍ നടന്ന പരിപാടികളില്‍ നിരവധി ആളുകള്‍ പങ്കാളികളായി. ചെയര്‍മാന്‍ ഡാനി സേവ്യര്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് വേദിയിലെത്തിയ സാന്താക്ലോസ് പരിപാടികള്‍ ഉത്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ മികവുറ്റതായി. സെക്രെട്ടറി ബെന്‍സ് ജോസഫ് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല