1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

സ്വന്തം ലേഖകന്‍: അന്തരിച്ച ഇ അഹമ്മദിനോട് ആശുപത്രി അധികൃതര്‍ കാണിച്ചത് ക്രൂരതയെന്ന് മക്കള്‍. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇ. അഹമ്മദിന് അവിടെ ക്രൂരമായ അതിക്രമമാണ് നേരിടേണ്ടി വന്നതെന്ന് ആരോപണവുമായി അദ്ദേഹത്തിന്റെ മക്കള്‍ രംഗത്തെത്തി. ചികിത്സയിലെ പാളിച്ചകള്‍ ഓരോന്നായി വെളിപ്പെടുത്തിയ മകന്‍ നസീര്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതായി മകള്‍ ഫൌസിയ പറഞ്ഞു. തന്റെ പിതാവിനോട് ഒരു രീതിയിലുമുള്ള മനുഷ്യത്വം കാട്ടില്ലെന്നും ഇനിയൊരിക്കലും മറ്റൊരാള്‍ക്ക് ഇത്തരം നീതികേട് ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു. ഒരു രോഗിയോടും ചെയ്യാന്‍ പാടില്ലാത്തതാണ് ആര്‍എംഎല്‍ ആശുപത്രില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

15 മിനിറ്റ് ഉപയോഗിക്കേണ് ഉപകരണം മണിക്കൂറുകളോളം ഉപയോഗിച്ചെണന്നും, ബ്രെയിന്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്താതെ എഗ്മോ ചെയ്യാന്‍ ശ്രമിച്ചെന്നും ചുണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ മക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പിതാവിന്റെ മുഖം വികൃതമാക്കിയ രീതിയിലാണ് കണപ്പെട്ടതെന്നും ഇതിന് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

ആശുപത്രി അധികൃതരുടെ നടപടികള്‍ക്കെതിരെ നേരത്തെ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിച്ചതായും പല കാര്യങ്ങളും മറച്ചുവെച്ചതായും അത്യാസന്ന നിലയിലുള്ള പിതാവിന്റെ അരികിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തണമെന്ന ആഗ്രഹം പോലും ആശുപത്രി അധികൃതര്‍ നിഷേധിച്ചതായും മക്കള്‍ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.