1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2012

കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അല്‍ ഖ്വയിദ തലവനായിരുന്നു ഒസാമ ബിന്‍ ലാദന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിയുമ്പോഴും ജീവിതം ആവോളം ആസ്വദിക്കാന്‍ ലാദന്‍ ശ്രമിച്ചിരുന്നു എന്നാണ് ടൈം മാഗസില്‍ വെളിപ്പെടുത്തുന്നത്.

മൂന്ന് ഭാര്യമാര്‍ക്കൊപ്പം കഴിയുകയായിരുന്ന ലാദന്‍ യുവത്വം കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു. പ്രകൃതിജന്യ വയാഗ്രയാണ് ലാദന്‍ പതിവായി ഉപയോഗിച്ചിരുന്നത്. മുടി കറുപ്പിക്കുന്ന ഹെയര്‍ ഡൈ ബാത്ത്‌റൂമില്‍ എപ്പോഴും സൂക്ഷിച്ചിരുന്നു. ഒരു ഭാര്യ മാത്രമുള്ളവരോട് ലാദന് പുച്ഛമായിരുന്നു.

നാല് ഭാര്യമാരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ വരനാകൂ എന്ന അഭിപ്രായക്കാരനായിരുന്നു ലോകം കണ്ട കൊടുംഭീകരന്‍. 29-കാരിയായ മൂന്നാം ഭാര്യയ്ക്കൊപ്പം വീടിന്റെ മൂന്നാം നിലയില്‍ ആയിരുന്നു ലാദന്‍ തങ്ങിയിരുന്നത്. 62, 54 എന്നിങ്ങനെ പ്രായമുള്ള രണ്ട് ഭാര്യമാര്‍ വീടിന്റെ മറ്റ് നിലകളില്‍ ആയിരുന്നു. ലാദനെ വധിക്കുന്നതിനായി സി ഐ എ ഡയറക്ടര്‍ ഒപ്പുവച്ച മെമ്മോയുടെ കോപ്പിയും ടൈം പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.