ഫീസ് അടക്കുന്നതിനായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വന്‍ തോതില്‍ വേശ്യാവൃത്തിയിലേക്ക് തിരിയുന്നതായി പുതിയ റിപ്പോര്‍ട്ട്. പത്തിലൊരാള്‍ എന്ന കണക്കിലാണ് ഇവിടെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ട്യൂഷന്‍ ഫീസ് അടക്കുന്നതിനായി വിദ്യാര്‍ഥികള്‍ ശരീരം വില്‍ക്കുന്നത്. ഇത് 2006ല്‍ നൂറില്‍ ആറു പേര്‍ എന്ന രീതിയിലായിരുന്നു. വന്‍കിട ആളുകളുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ഹൈ ക്ലാസ് വേശ്യാവൃത്തിയിലേക്കാണ് ഈ യുവത്വം കയറിപ്പോകുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അഞ്ചു വര്‍ഷത്തെ പഠിപ്പിനായി 30,000 മുതല്‍ 50,000 പൌണ്ട് വരെയാണ് ചെലവ് വരുന്നത്. ഇത് അടക്കുന്നതിനായി ശരീരം വില്‍ക്കുന്നത് ഒരു തെറ്റല്ല എന്ന രീതിയിലാണ് വിദ്യാര്‍ഥിനികള്‍. അടുത്ത വര്‍ഷം ഫീസ് വര്‍ദ്ധിക്കുന്നതോടെ ഇത് 70,000 പൌണ്ട് വരെയായി ഉയര്‍ന്നേക്കാം. മിക്ക വിദ്യാര്‍ഥികളും കോളേജില്‍ നിന്നും പുറത്താക്കുന്നത് ഭയന്നാണ് ഇതിലേക്ക് കടന്നു വരുന്നത്. ഇവരുടെ ആവശ്യം ചെറുതായതിനാല്‍ തന്നെ ഇവര്‍ക്ക് പെട്ടെന്ന് തന്നെ കസ്റ്റമേഴ്സിനെ ലഭിക്കുന്നതായും വേശ്യകളുടെ സംഘടനയിലെ ഒരംഗമായ സാറാ വാക്കര്‍ അറിയിച്ചു.
ഈ കാര്യം പല യൂണിവേര്‍സിറ്റികളും അറിഞ്ഞിട്ടും അറിയാ ഭാവം കാണിക്കുന്നത് ക്രൂരമാണ് എന്ന് പലരും മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാകുക അത്ര എളുപ്പം കാര്യമൊന്നുമല്ല. കോളേജില്‍ നിന്നും പുറത്താക്കാതിരിക്കുന്നതിനായി ഈ വഴി സ്വീകരിച്ച ഒരു വിദ്യാര്‍ഥി പറയുന്നത് തന്റെ പതിനഞ്ചു മാസത്തെ കാലയളവില്‍ കുറഞ്ഞത് അമ്പതു ഡേറ്റിംഗ് എങ്കിലും കഴിഞ്ഞു എന്നാണു. അതായത് ഒരു മാസത്തില്‍ കുറഞ്ഞത് മൂന്നു എന്ന കണക്കില്‍. ഇപ്പോള്‍ ഒരു കാറും ഫ്ലാറ്റും സ്വന്തമായുള്ള ഈ വിദ്യാര്‍ഥിക്ക് സാമ്പത്തികമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല