1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

ബ്രിട്ടണിലെ മദ്രസകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവരുന്നു. മദ്രസകളില്‍ നടത്തിയ അന്വേഷണത്തില്‍ നൂറുകണക്കിന് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തിയത്. മാനസികമായ പീഡനത്തെക്കാളും ഭീകരമാണ് ശാരീരികമായ പീഡനമെന്ന് അന്വേഷണം നടത്തിയ പത്രലേഖകര്‍ പറഞ്ഞു. ഏതാണ്ട് 250,000 മുസ്ലീം കുട്ടികള്‍ യുകെയിലെ മദ്രസകളില്‍ പഠനം നടത്തുന്നുണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നുവേണം മനസിലാക്കാന്‍.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ മദ്രസകളില്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ കണക്ക് നോക്കുമ്പോള്‍ ഏതാണ്ട് നാനൂറോളം വരുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം മാത്രം 146 പേരാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് 2009ല്‍ കേവലം 89 മാത്രമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം വളരെ കൂടുതല്‍ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പീഡിപ്പിക്കപ്പെട്ട വിവരം റിപ്പോര്‍ട്ട് ചെയ്തവരുടെ മാത്രം കണക്കാണിത്. എന്നാല്‍ സാധാരണ ഗതിയില്‍ മദ്രസകളില്‍വെച്ച് പീഡിപ്പിക്കപ്പെട്ടാന്‍ മാതാപിതാക്കളും കുട്ടികളും അത് പുറത്തുപറയാന്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല. വടികൊണ്ടുള്ള മര്‍ദ്ദനമാണ് മിക്കവാറും കുട്ടികളും പറഞ്ഞിരിക്കുന്ന പ്രധാനസംഭവം. എന്നാല്‍ അതുകൂടാതെയുള്ള കിരാത മര്‍ദ്ദനങ്ങളും മദ്രസകളില്‍ വ്യാപകമാണ് എന്നാണ് വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ആറുവയസില്‍ താഴെ പ്രായമുള്ള കുട്ടികളെ വരെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നത് സാധാരണമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂടാതെ ഫോണ്‍ കേബിളുകള്‍കൊണ്ടുപോലും മര്‍ദ്ദിക്കപ്പെടുന്നതും നിത്യസംഭവമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുസ്ലീം ജനസംഖ്യ കൂടുന്നതിന് അനുസരിച്ച ബ്രിട്ടണിലെങ്ങും മദ്രസകള്‍ കൂണുപോലെ ഉണ്ടാകുന്നുണ്ടെന്നും അവിടെയെല്ലാം കുട്ടികള്‍ മൃഗീയമായി പീഡിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടണില്‍ ഇപ്പോള്‍ 2.5 മില്യണ്‍ മുസ്ലിംങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയും യുവാക്കളാണ്. ഖുര്‍ ആന്‍ പഠിക്കുന്നതിനും അറബിക് നിയമങ്ങള്‍ പഠിക്കുന്നതിനും കുട്ടികളും യുവാക്കളും ആഴ്ചയില്‍ പത്ത് മണിക്കൂറെങ്കിലും മദ്രസകളില്‍ ചെലവഴിക്കുന്നുണ്ട്.

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നതും പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാനൂറിലധികം കുട്ടികള്‍ പീഡനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പത്ത് പേര്‍ മാത്രമാണ് കോടതിയെ സമീപിച്ചത്. പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് മുഹമ്മദ് ഖനീഫ് ഖാന്‍ എന്ന ഇമാമിനെ കുറച്ച് നാളുകള്‍ക്ക് മുമ്പ് പതിനാറ് വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.