ജൂലൈമാസം കമ്പ്യൂട്ടറുകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മാസമാണ്. കാരണം എഫ്ബിഐ നല്‍കുന്ന മുന്നറിയിപ്പാണ് ഇത് പറയാന്‍ പ്രേരിപ്പിക്കുന്നത്. ലോകത്തിലെ കമ്പ്യൂട്ടറുകളില്‍ ഭൂരിപക്ഷവും ജൂലൈ മാസത്തില്‍ ഹാക്ക് ചെയ്യപ്പെടുമെന്നാണ് എഫ്ബിഐ നല്‍കുന്ന മുന്നറിയിപ്പ്. ഇതുമൂലം ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലാതാകുമെന്നാണ് ലഭിക്കുന്ന സൂചന.
അന്താരാഷ്ട്ര തലത്തില്‍ കമ്പ്യൂട്ടറുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും നശിപ്പിക്കാനും നൂറുകണക്കിന് ആളുകള്‍ തയ്യാറെടുക്കുന്നതായിട്ടാണ് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുറഞ്ഞത് 550,000 കമ്പ്യൂട്ടറുകളിലെങ്കിലും ഹാക്ക് ചെയ്യപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന. ഇതില്‍ മിക്കവാറും കമ്പ്യൂട്ടര്‍ ഉപഭോക്താക്കളും ഇതൊന്നും അറിയില്ലെന്നും എഫ്ബിഐ വ്യക്തമാക്കുന്നു. ഹാക്ക് ചെയ്യപ്പെട്ടശേഷം മാത്രമായിരിക്കും എല്ലാവരും അറിയുന്നത്.
ഓണ്‍ലൈന്‍ വഴി വ്യാപിക്കുന്ന വൈറസുകളാണ് പ്രശ്നക്കാരനാകുന്നത്. ഇതുവഴി കമ്പ്യൂട്ടറുകളെ വരുതിയിലാക്കാന്‍ സാധിക്കുമെന്നാണ് ഹാക്കര്‍മാര്‍ വിശ്വസിക്കുന്നത്. ഇത് സത്യമായാല്‍ സൈബര്‍ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ആക്രമണമായിരിക്കും ഉണ്ടാകുക. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരെ മാത്രമായിരിക്കും ഇത് സംഭവിക്കുക.
സര്‍ക്കാര്‍ ഓഫീസുകളിലുംമറ്റും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്നാണ് സൂചന. ജൂലൈ ഒന്‍പതിനുശേഷമായിരിക്കും ഹാക്കര്‍മാര്‍ അരങ്ങുതകര്‍ക്കാനിടയുള്ളത്. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ആന്‍റിവൈറസ് സോഫ്റ്റുവെയറുകളെ തകര്‍ക്കുകയും ചെയ്യും. അതോടെ നിങ്ങളുടെ കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും ഹാക്കറിന്‍റെ കൈവശമെത്തുന്നു.എന്തായാലും എല്ലാ കമ്പ്യൂട്ടര്‍ ഉപഭോക്താക്കളും ജൂലൈ മാസത്തില്‍ ജാഗ്രതൈ !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല