1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2011

അതെ, യുഎസുകാരി ആലീസ്‌ ബാഡ്‌ലി അത്ര സഹികെട്ടു. ഭര്‍ത്താവ്‌ കെയ്‌ലി സദാസമയവും വീഡിയോ ഗെയിമിനു മുന്നില്‍ ഇരുന്നാല്‍ എന്തു ചെയ്യാന്‍ കഴിയും, വിറ്റുകളയുകയല്ലാതെ!

സദാസമയവും വീഡിയോ ഗെയിം കണ്ടുകൊണ്ടിരിക്കുക. പോരാത്തതിന്‌ ചോദിക്കുന്നതിനൊന്നും മറുപടിയും നല്‍കില്ല. 21 കാരിയായ ആലീസ്‌ സ്വന്തം ഭര്‍ത്താവിനെക്കൊണ്ട്‌ മടുത്തുപോയി. ഇങ്ങനെയാണെങ്കില്‍ നിങ്ങളുടെ മകനെ വിറ്റുകളയും എന്ന്‌ അവള്‍ അമ്മായിയമ്മയോട്‌ പറയുകയും ചെയ്‌തു. എന്നാല്‍ അങ്ങിനെയാവട്ടെ എന്നായിരുന്നു അമ്മായിയമ്മ ‘കൂള്‍’ ആയി നല്‍കിയ മറുപടി!

അമ്മായിമ്മയും സമ്മതിച്ചതോടെ ആലീസ്‌ ഓണ്‍ലൈന്‍ കമ്പനിയായ ക്രെയ്‌ഗ്ലിസ്‌റ്റില്‍ ഭര്‍ത്താവിനെ വില്‍ക്കാനുളള പരസ്യവും നല്‍കി! കെയ്‌ലിയെ നല്ലൊരു വീട്ടിലേക്ക്‌ വില്‍ക്കാന്‍ തയ്യാറാണ്‌. കെയ്‌ലി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയും ദിവസം മുഴുവന്‍ വീഡിയോ ഗെയിം കളിക്കുകയും ചെയ്യും. അദ്ദേഹത്തെ പരിപാലിക്കാന്‍ വളരെ എളുപ്പമാണ്‌. 3-5 മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണവും വെളളവും നല്‍കണം. എന്നാല്‍, വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇന്റര്‍നെറ്റും ഗെയിം കളിക്കാനുളള സൗകര്യവും അത്യാവശ്യമാണ്‌.

തമാശയ്‌ക്ക് നല്‍കിയ പരസ്യത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌. കെയ്‌ലിയെ നല്ലകുട്ടിയായി പരിശീലിപ്പിച്ച്‌ തിരികെ നല്‍കാമെന്നാണ്‌ ഒരു സ്‌ത്രീ പ്രതികരിച്ചത്‌. എന്നാല്‍ ഭര്‍ത്താവിന്‌ പകരം തന്നെ സ്വീകരിച്ചുകൂടെ എന്നാണ്‌ ഒരു യുവാവ്‌ ചോദിച്ചത്‌!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.