1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2011

ജോലിയില്ലാത്ത ഒരമ്മ, അതും ഇരുപത്തിമൂന്നുകാരി ക്രിസ്മസിന് 3,200 പൗണ്ട് ചെലവാക്കാന്‍ തീരുമാനിച്ചാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. ഇത്രയും പണം മുടക്കി എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എന്നാല്‍ ജോലിയില്ലാത്ത സിയോഭാന്‍ പറയുന്നത് കേട്ടാല്‍ നമ്മുടെ ഉള്ളുപൊള്ളും. മൂന്ന് മക്കളാണ് സിയോഭാനുള്ളത്. ഏഴ് മാസം മുതല്‍ അഞ്ച് വയസുവരെ പ്രായമുള്ള മൂന്ന് മക്കളുള്ള സിയോഭാന്‍ പറയുന്നത് തന്റെ മക്കള്‍ക്ക് മറ്റുള്ള കുട്ടികള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള സമ്മാനങ്ങളൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്.

അതുകൊണ്ടാണ് ബെനഫിറ്റുകളില്‍നിന്ന് ലഭിച്ച പണമെല്ലാം ക്രിസ്മസ് പൊടിപ്പൊടിക്കാനെടുക്കാമെന്ന് സിയോഭാന്‍ തീരുമാനിച്ചത്. വീഡിയോ ഗെയിമുകളും ലാപ്ടോപ്പുമെല്ലാമായി കിടിലന്‍ സമ്മാനങ്ങളാണ് സിയോഭാന്‍ മക്കള്‍ക്ക് വാങ്ങിനല്‍കുന്നത്. മറ്റുള്ളവരെപ്പോലെതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്നാണ് സിയോഭാന്‍ പറയുന്നത്.

ട്രൂറോയില്‍ രണ്ട് ബഡ്റും അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സിയോഭാന്‍ കൗണ്‍സില്‍ ടാക്സോ വീടിന്റെ വാടകയോ കൊടുക്കുന്നില്ല. കൂടാതെ തൊഴിലില്ലായ്മ വേതനവും കുട്ടികള്‍ക്കുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. ഈ രണ്ട് ബെനഫിറ്റുകളും ചേര്‍ത്താണ് ക്രിസ്മസ് പൊടിപ്പൊടിക്കാനുള്ള പണം സിയോഭാന്‍ കണ്ടെത്തുന്നത്.

വലിയ സ്വപ്നങ്ങളുമായി കോളേജ് പഠനം പൂര്‍ത്തിയാക്കിയ താന്‍ പെട്ടെന്നാണ് ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതോടെ ജോലി തേടിയുള്ള അലച്ചിലായി. എന്നാല്‍ ഒരു ജോലിയും ലഭിച്ചില്ലെന്നും സിയോഭാന്‍ പറയുന്നു. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ക്കുംകൂടി ജന്മം നല്‍കിയതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. ഇതിനിടയില്‍ മൂന്ന് കുട്ടികളുടെ അച്ഛന്‍ സിയോഭാനുമായി തെറ്റി പിരിയുകയും ചെയ്തു. അതോടുകൂടി സിയോഭാന് ജോലിയില്ലാത്ത, മൂന്ന് കുട്ടികളുടെ അമ്മയായി മാറി. കഴിഞ്ഞ ക്രിസ്മസിന് സിയോഭാന്‍ 2000 പൗണ്ടാണ് ചെലവാക്കിയത്. ഇത്തവണ കുറച്ചുകൂടി കാര്യമായിട്ട് ചെലവാക്കാന്‍തന്നെ തീരുമാനിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.