1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്‌ അസോസിയേഷന്റെ (റെജി. ചാരിറ്റി) ഔപചാരികമായ ഉല്‍ഘാടനം മാര്‍ച്ച് മാസം പതിനെട്ടാം തീയതി ഞായറാഴ്ച ഫ്ലിക്സ്‌ടണില്‍ വച്ച് നടത്തുന്നു. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയിലും സംബന്ധിക്കുവാന്‍ എല്ലാ അംഗങ്ങളെയും സ്നേഹപൂര്‍വ്വം ഭാരവാഹികള്‍ ക്ഷണിച്ചു. പരസ്പരം കാണുവാനും സംസാരിക്കുവാനും കൂടുതല്‍ അറിയുവാനും സൗഹൃദം പങ്ക് വെക്കുവാനും അങ്ങിനെ അതേദിവസം കൂടുതല്‍ മനോഹരമാക്കി തീര്‍ക്കുവാനും ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച്‌ സമുദായത്തെയും സമൂഹത്തെയും മലിനമാക്കുവാനുള്ള ചിലരുടെ ശ്രമങ്ങള്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇങ്ങനെയുള്ള അബദ്ധജടിലമായ കത്തുകളെയും പ്രചാരണങ്ങളെയും സ്നേഹപൂര്‍വ്വം അവഗണിച്ച് നന്മയിലും ക്രിസ്തീയ ചൈതന്യത്തിലും കുടുംബജീവിതം നയിക്കുവാന്‍ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. കൂടാതെ ഇന്നത്തെ സമൂഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ നാളത്തെ തലമുറയുടെ പ്രതീക്ഷയ്ക്ക് തണലേകുന്നതാണ് അതിനാല്‍ അവരെ മുന്‍പോട്ട് നയിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.

ഉല്‍ഘാടനത്തോട് അനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി എക്സിക്യൂറ്റീവ് അംഗങ്ങളെ സമീപിക്കുവാന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫ്ലിക്സ്‌ടണിലെ ഹാളിന്റെ വിലാസം: Flixton exserviceman’s association, John Alher Club, Flixton Rd, Manchester, M41 6QY.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.