1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2016

സ്വന്തം ലേഖകന്‍: ഇന്ത്യ 37 രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കുകൂടി ഇ ടൂറിസ്റ്റ് വിസ അനുവദിച്ചു. പ്രധാനമായും വിനോദ സഞ്ചാരികളെ ഉന്നം വച്ചുള്ള ഈ സൗകര്യം ഓസ്ട്രിയ, ചെക് റിപ്പബ്‌ളിക്, ഡെന്‍മാര്‍ക്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കാണ് ലഭ്യമാകുക. വെള്ളിയാഴ്ച മുതല്‍ ടൂറിസ്റ്റ് വിസക്ക് ഇന്റര്‍നെറ്റിലൂടെ അപേക്ഷ നല്‍കാന്‍ കഴിയും.

ഇതോടെ, ഈ സംവിധാനം പ്രയോജനപ്പെടുന്ന രാജ്യങ്ങളുടെ ആകെ എണ്ണം 150 ആയി. 2014 നവംബര്‍ 27ന് അവതരിപ്പിച്ച ഇലക്ട്രോണിക് ട്രാവല്‍ ഓധറൈസേഷന്‍ പദ്ധതിയാണ് ഇടൂറിസ്റ്റ് വിസ സ്‌കീം എന്ന് അറിയപ്പെടുന്നത്.

ഇമെയില്‍വഴി ലഭിക്കുന്ന യാത്രാനുമതിയുടെ പകര്‍പ്പുമായി എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്ത്യയിലെ 16 വിമാനത്താവളത്തില്‍ വിസ് സ്റ്റാമ്പ് ചെയ്ത് നല്‍കും. ദിനംപ്രതി ശരാശരി 3500 സഞ്ചാരികള്‍ക്ക് ഈ സംവിധാനത്തിലൂടെ വിസ നല്‍കുന്നുണ്ട്. രാജ്യത്തെ വിനോദസഞ്ചാര വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് കരുതുന്ന പദ്ധതിയാനിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.