1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2011

ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളെ ഇനി സൂക്ഷിക്കുക. നിങ്ങള്‍ ചതിക്കപ്പെടാനിടയുണ്ട്. നിങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ അവിടെ ഒരു സംഘം സദാ ഒരുങ്ങിയിരിക്കുകയാണ്. അതിനാല്‍ ജാഗ്രതൈ! ഇന്ത്യന്‍ ഇമിഗ്രേഷനും, പോലീസും, കസ്റ്റംസും എയര്‍ ഇന്ത്യ തൊഴിലാളികളുമെല്ലാം ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണിത്. നിങ്ങളുടെ നിഷ്‌കളങ്കത നിങ്ങള്‍ ചതിക്കപ്പെടാനിടയാക്കും.

തട്ടിപ്പിന്റെ തിരക്കഥയിങ്ങനെ, നിങ്ങള്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ പാസ്‌പോര്‍ട്ട് പരിശോധന നടക്കാറില്ലേ. അത് സാധാരണയായതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു സംശയമുണ്ടാവില്ല. ഈ പരിശോധനയ്ക്കിടെ നിങ്ങളുടെ ശ്രദ്ധ ചെറുതായൊന്ന് പാളിപ്പോയാല്‍ ആ നിമിഷം തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കും. നിങ്ങളറിയാതെ പാസ്‌പോര്‍ട്ടില്‍ നിന്നും ഒരു പേജ് അവര്‍ പറിച്ചെടുത്തിരിക്കും. നിങ്ങള്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് മടങ്ങുമ്പോഴേക്കും നിങ്ങളുടെ വിശദവിവരങ്ങള്‍ അയാളുടെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കും.

വിദേശത്തിറങ്ങാന്‍ കഴിയാതെ തിരിച്ചുവരുമ്പോള്‍ തട്ടിപ്പിനിരയായയാള്‍ ചോദ്യം ചെയ്യപ്പെടും. യാത്രക്കാരന്‍ വിദേശത്ത് ജീവിച്ച കാലയളവും, വരുമാനവും, ഇപ്പോഴത്തെ സ്ഥിതിയുമൊക്കെ പരിശോധിച്ച് പോലീസും ഇമിഗ്രേഷനും ഒരു തുക പറയും. ആരെങ്കിലും നിഷ്‌കളങ്കത വിശദീകരിക്കാന്‍ നിന്നാല്‍ അയാളുടെ ഭാവി ജീവിതം തന്നെ നശിക്കും. അതിനാല്‍ പണം കൊടുത്ത് ഒഴിവാകുക തന്നെ ഏക മാര്‍ഗം.ഓരോ മാസവും 20-30നും ഇടയിലുള്ള ആളുകള്‍ ഈ തട്ടിപ്പിനിരയാവുന്നുണ്ട്.

അതിനാല്‍ ഇനി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് വരുന്നവര്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെയോ കൗണ്ടറില്‍ പാസ്‌പോര്‍ട്ട് നല്‍കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചേ പറ്റൂ. നിങ്ങളുടെ ശ്രദ്ധ പിന്‍തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നുവരാം. ആ ശ്രമങ്ങളിലൊന്നും വീഴാതെ സ്വയം രക്ഷിക്കുക.

കുടുംബത്തോടൊപ്പം യാത്രചെയ്ത അറാംകോ അരിഫുദ്ദീന് സംഭവിച്ചത് ഇതാണ്.കുടുംബത്തിന്‍റെ ആറ് പാസ്‌പോര്‍ട്ടുകളുമായാണ് അദ്ദേഹം എയര്‍പോര്‍ട്ടിലെത്തിയത്. അവര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുകയും ജിദ്ദയില്‍ നിന്നും ഹൈദരാബാദ് വഴി അമേരിക്കയിലേക്ക് പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. അവര്‍ ഹൈദരാബാദിലെത്തി ഒരു മാസത്തോളം അവിടെ താമസിച്ച് അമേരിക്കയിലേക്ക് പോയി. എന്നാല്‍ അമേരിക്കയിലെത്തിയപ്പോഴാണ് ചതി മനസിലായത്. മകളുടെ പാസ്‌പോര്‍ട്ടില്‍ അമേരിക്കന്‍ വിസ രേഖപ്പെടുത്തിയ പേജ് കാണാനില്ല. ഹൈദരാബാദില്‍ നിന്നും തിരിച്ചുവരുമ്പോള്‍ അത് അവിടെയുണ്ടായിരുന്നു. എവിടെവച്ചാണ് പേജ് കളഞ്ഞുപോയത് എന്ന് വ്യക്തമായില്ല. അവസാനം ഗത്യന്തരമില്ലാതെ കുടുംബത്തിനു മുഴുവന്‍ ഹൈദരാബാദിലേക്ക് തിരിച്ചുവരേണ്ടി വന്നു. ബോംബെയിലേക്ക് തിരിച്ചെത്തിയ ഇവരെ പോലീസ് പിടിച്ചു. ഇപ്പോള്‍ രണ്ട് മാസമായി പോലീസിനും, ഇമിഗ്രേഷന്‍ ഓഫീസര്‍ക്കും കോടതിക്കും പിന്നാലെ നടക്കുകയാണിവര്‍.

അതിനാല്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്നവര്‍ ഈ ഗൂഢാലോചനയെക്കുറിച്ച് ജാഗരൂകരായിരിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.