സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ ഇനി സുന്ദരികളായ ട്രെയിന്‍ ഹോസ്റ്റസുമാരുടെ കാലം. യാത്രക്കാരെ സ്വീകരിക്കുന്നതിനും യാത്രയില്‍ സഹായങ്ങള്‍ നല്കുന്നതിനുമായി വിമാനങ്ങളിലെ എയര്‍ ഹോസ്റ്റസുമാരുടെ മാതൃകയില്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ഡല്‍ഹി ആഗ്ര പാതയില്‍ ഓടാന്‍ തയ്യാറാകുന്ന അതിവേഗ ട്രെയിനായ ഗ്വാട്ടിമാന്‍ എക്സ്പ്രസിലാണ് ഈ അധിക സേവനങ്ങള്‍ ലഭിക്കുക. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ട്രെയിന്‍ അടുത്ത മാസമാണ് ഓടിത്തുടങ്ങുന്നത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍വേ ബഡ്ജറ്റില്‍ പുതിയ സേവനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഹൈ പവര്‍ എമര്‍ജന്‍സി ബ്രേക്കും, ഓട്ടോമാറ്റിക് ഫയര്‍ അലേര്‍ട്ടും , പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റവുമെല്ലാം ട്രെയിനിനുണ്ട്. അതോടൊപ്പം ലൈവ് ടി.വി സംവിധാനവും ഗ്വാട്ടിമാന്‍ എക്സ്പ്രസില്‍ ഉണ്ട്. ഗ്വാട്ടിമാന്‍ എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങള്‍ നല്‍കാനാണ് റെയില്‍വേ ഒരുങ്ങുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.
വിമാനങ്ങളിലെന്ന കാറ്ററിങ് സംവിധാനവും അവ യാത്രക്കാര്‍ക്ക് അരികില്‍ എത്തുന്നതിന് ഹോസ്റ്റസുമാരെയും ഉള്‍പ്പെടുത്തുമെന്നും റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല