1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ നടക്കുന്ന ഇന്തോ, ആഫ്രിക്കന്‍ ഉച്ചകോടിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍, സുരക്ഷ ശക്തം. ഉച്ചകോടിക്ക് ഐസിസ്, ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണിയുള്ളതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി കനത്ത സുരക്ഷാ വലയത്തിലാണ്. ഇരു തീവ്രവാദി സംഘടനകളും ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണം ആസൂത്രണം ചെയ്യുന്നത്.

സമ്മേളന സ്ഥലത്തും നഗരത്തിലും വന്‍ സുരക്ഷാ വലയമാണ് തീര്‍ത്ഥിരിക്കുന്നത്. സിസിടിവി ക്യമറകളുടെ സഹായത്താല്‍ എല്ലായിടത്തും സൂക്ഷമ നിരീക്ഷണം നടത്തുന്നുണ്ട്.

വ്യാഴാഴ്ച ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സമ്മേളനം ഉച്ചകോടി. അമ്പത്തിനാല് ആഫ്രിക്കന്‍ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.