സ്വന്തം ലേഖകന്‍: ഇറാന്റെ വാണിജ്യ മേഖലക്ക് കരുത്തു പകര്‍ന്ന് ജപ്പാനും ഉപരോധം പിന്‍വലിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം നേരത്തെ പിന്‍വലിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന ജാപ്പനീസ് ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം നല്‍കി. ഇതോടെ ജാപ്പനീസ് കമ്പനികള്‍ക്ക് ഇറാനില്‍ എണ്ണ, വാതക വ്യവസായങ്ങളില്‍ നിക്ഷേപം നടത്താന്‍ വഴിയൊരുങ്ങും.
ഇനിമുതല്‍ ജപ്പാനിലെ കമ്പനികള്‍ ഇറാനിലേക്ക് വാതക– എണ്ണവ്യവസായവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെയും വസ്തുക്കളുടെയും കയറ്റുമതിക്കും ഇറക്കുമതിക്കും തടസ്സമുണ്ടാകില്ലെന്ന് ജാപ്പനീസ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ പറഞ്ഞു. ഇറാനിയന്‍ ന്യൂക്‌ളിയര്‍ കരാറിന് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നതോടെ രാജ്യന്തര എണ്ണ വിപണിയില്‍ പുതു ശക്തിയായി മാറുകയാണ് ഇറാന്‍. കുറഞ്ഞ വിലക്ക് എണ്ണ വിപണിയില്‍ എത്തിക്കാനുള്ള ഇറാന്റെ തീരുമാനം സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കനത്ത ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല