സ്വന്തം ലേഖകന്‍: ഇറാന് സര്‍ക്കാര്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ പുരുഷന്മാരെയും മയക്കുമരുന്ന് കേസില്‍ തൂക്കിക്കൊന്നതായി വെളിപ്പെടുത്തല്‍. സിസ്താന്‍ ആന്‍ഡ് ബലൂചെസ്താന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലെ പുരുഷന്മാരെയാണ് തൂക്കിക്കൊന്നത്. ഇറാന് വനിതാ ശിശുക്ഷേമ വകുപ്പില്‍ വൈസ് പ്രസിഡന്റ് ആയ ഷാഹിന്‍ദോക്ത് മൊലാവെര്‍ദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വധശിക്ഷയ്ക്ക് വിധേയരായ പ്രതികളുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് മൊലാവെര്ദി. വധിക്കപ്പെട്ട പ്രതികളുടെ മക്കള്‍ മയക്കുമരുന്ന് റാക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും ഇത് ഒഴിവാക്കാന്‍ അവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് ഷാഹിന്ദോക്തിന്റെ ആവശ്യം.
തങ്ങളുടെ പിതാക്കന്മാരെ വധിച്ച സര്‍ക്കാരിനോടുള്ള പ്രതികാര സൂചകമായോ ജീവിക്കാന്‍ മാര്ഗമില്ലാത്തതിനാലോ ആണ് ഇവര്‍ മയക്കുമരുന്ന് കടത്ത് സംഘത്തില്‍ ചേരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ പാഴ്ചാത്യ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുന്നതിനിടെയാണ് പുതിയ കൂട്ട വധശിക്ഷ.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല