ചോക്ളേറ്റില്‍ കാഷ്യൂ നട്ടിന് പകരം ഇരുമ്പ് നട്ട്! പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മോഹന്‍ദാസിന്‍െറ ഭാര്യ സുഭലക്ഷ്മിക്കാണ് ചോക്ളേറ്റ് കഴിച്ചുകൊണ്ടിരിക്കെ ഇരുമ്പ് നട്ട് കിട്ടിയത്. സ്വദേശി കമ്പനി ഉല്‍പാദിപ്പിക്കുന്ന ചോക്ളേറ്റാണിത്. സുഹൃത്തിന്‍െറ ഭാര്യ പ്രസവിച്ച സന്തോഷം പങ്കുവെക്കാന്‍ മോഹന്‍ദാസിനും കുടുംബത്തിനും സമ്മാനിച്ചതാണ് ചോക്ളേറ്റ്. കഴിച്ചുകൊണ്ടിരിക്കെ കാഷ്യൂ നട്ടാണെന്ന് കരുതി കടിച്ചപ്പോള്‍ പൊട്ടിയില്ല. പിന്നീട് വായില്‍നിന്ന് പുറത്തെടുത്തപ്പോഴാണ് ഇരുമ്പ് നട്ടാണെന്ന് അറിയുന്നത്.
മോഹന്‍ദാസിന്‍െറ കുട്ടികള്‍ക്കും ചോക്ളേറ്റ് നല്‍കിയിരുന്നു. ഈ ചോക്ളേറ്റില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇരുമ്പ് നട്ടുള്ള ചോക്ളേറ്റ് കുട്ടികള്‍ക്കാണ് നല്‍കിയിരുന്നതെങ്കില്‍ അപകടം സംഭവിച്ചേനെ.ഇതൊഴിവായതില്‍ ആശ്വസിക്കുകയാണ് കുടുംബം. ചോക്ളേറ്റിന്‍െറ അവശേഷിക്കുന്ന ഭാഗവും നട്ടും സഹിതം ആരോഗ്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് മോഹന്‍ദാസ് പറഞ്ഞു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല