1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2016

സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇറാഖില്‍ കാര്‍, മീന്‍ വില്‍പ്പനശാലകളുമായി ഇസ്ലാമിക് സ്റ്റേറ്റ്. ഇറാഖിലെ കാര്‍ വില്‍പ്പനശാലകളും മീന്‍ ഫാമുകളും വഴി ഐ.എസ് മാസം തോറും ദശലക്ഷക്കണക്കിന് ഡോളറാണ് സമ്പാദിക്കുന്നതെന്ന് ഇറാഖി നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നു.

ഐ.എസിന്റെ വാര്‍ഷിക വരുമാനം 2.9 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ എണ്ണയും പ്രകൃതി വാതകവും വിതരണം ചെയ്താണ് ഐ.എസ് ഈ വരുമാനം കണ്ടെത്തുന്നത്. എന്നാല്‍ യു.എസ് സഖ്യസേന ഐ.എസിന്റെ വരുമാന മേഖലയില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടതോടെ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും തടസ്സം നേരിടുകയാണ്.

ഇതിനു പുറമേ എണ്ണ വിലയിടിവ് കൂടി വന്നതോടെ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടാന്‍ ഐ.എസ് നിര്‍ബന്ധിതരായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തീവ്രവാദികള്‍ക്ക് നല്‍കുന്ന ശമ്പളവും വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐ.എസിനെ ഭയന്ന് മത്സ്യ ഫാം ഉടമകളില്‍പലരും പലായനം ചെയ്തുകഴിഞ്ഞു. മറ്റു ചിലരാകട്ടെ ഐ.എസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

തടാകങ്ങളിലെയും മറ്റും മത്സ്യബന്ധനത്തിന്റെ നിയന്ത്രണം ഐ.എസ് ഏറ്റെടുത്തു കഴിഞ്ഞു. കൂടായെ കൃഷിഭൂമിക്ക് നികുതി ചുമത്തിയും കോഴിഫാമിന് 10% ലെവി ചുമത്തിയും വരുമാനമുണ്ടാക്കുന്നുണ്ട്. ഐ.എസിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ഇറക്കുമതി നടത്തുന്ന സാധനങ്ങള്‍ക്ക് മറ്റു നികുതികളും ചുമത്തുന്നുണ്ട്.

ഐ.എസ് പിടിച്ചെടുത്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇറാഖി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാര്‍ വില്‍പ്പനശാലകളും ഫാക്ടറികളും ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഭീകരരാണെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.