1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും മറയാക്കുന്നതായി പഠനം. അശ്ലീല ചിത്രങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല എന്നതാണ് ഇവയെ തീവ്രവാദികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗിഡിയോണ്‍സ് സ്‌പൈസ്: ദി സീക്രട്ട് ഹിസ്റ്ററി ഓഫ് മൊസാദ് എന്ന പുസ്തകത്തിലാണ് ഭീകരരുടെ രഹസ്യ കൈമാറ്റത്തെ കുറിച്ച് രസകരമായ വിവരങ്ങള്‍ ഉള്ളത്.

നേരത്തെ ഇബേ, റെഡിറ്റ് പോലുള്ള സൈറ്റുകള്‍ ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇബേയില്‍ വില്‍പ്പനക്കു വച്ചിരിക്കുന്ന വസ്തുക്കളില്‍ പോലും തീവ്രവാദികള്‍ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഒളിപ്പിക്കുന്നതായി പുസ്തകം പറയുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ റെഡിറ്റില്‍ ഹെക്‌സാഡെസിമല്‍ കാരക്റ്ററുകള്‍, പ്രൈം നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് തീവ്രവാദ സംഘടനകള്‍ സന്ദേശം കൈമാറുന്നു. പ്രധാനമായും അക്രമണങ്ങള്‍ ആസൂത്രണങ്ങള്‍ ചെയ്യാനാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണ കാലത്ത് അല്‍ഖ്വയ്ദ ഇത്തരം സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.