1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2012

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ ഭടന്മാരെ ജയിലിലടച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലെ ഇന്ത്യകാര്‍ക്ക് ഭീഷണി. ഇതിനോടകം തന്നെ നിരവധി ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ഇറ്റലിയിലെ യുവജന സംഘടനകള്‍ അടപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ ആക്രമിക്കുമെന്ന് വലതു തീവ്ര യുവജന സംഘടനയായ ‘ഗിയോവന്തു ഇറ്റാലിയ’ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇറ്റലിയിലെ പ്രമുഖ പത്രങ്ങളെല്ലാം ഭടന്മാരെ ജയിലിലാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മാസിമിലിയാനോയുടെയും ജിറോണിന്റെയും മോചനം ആവശ്യപ്പെട്ട് ഇറ്റലിയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടി ലാസെന്‍ട്രയുടെ യുവജന വിഭാഗം ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ റസ്റ്റോറന്റുകളെ ആക്രമിക്കുമെന്ന് ഗിയോവന്തു ഇറ്റാലിയയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ പറയുന്നു. അതിനിടെ റോമിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്കു ചുറ്റും റിബണ്‍ കെട്ടി ഈ സംഘടന പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ‘ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക, ഭടന്മാരെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യം എഴുതിയ പ്ളക്കാര്‍ഡുകളും ഇവര്‍ പ്രദര്‍ശിപ്പിച്ചു. പരിഭ്രാന്തരായ ഹോട്ടലുടമകള്‍ രാജ്യത്തിന്റെ പല ഭാഗത്തും താത്കാലികമായി കടകള്‍ അടച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.