1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2015

സ്വന്തം ലേഖകന്‍: ജപ്പാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി, വീഡിയോ ലോകം മുഴുവന്‍ കണ്ടു. തങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുന്ന ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും നിയമസഭയിലും കിടന്ന് പരസ്പരം കടിച്ചുകീറുന്നത് കണ്ട് തലതാഴ്ത്തിയിരിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം. എത്രയായാലും അത് ജപ്പാന്‍ എംപിമാരോളം വരില്ലല്ലോ. ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കൂട്ടത്തല്ലിനാണ് ജപ്പാന്‍ പാര്‍ലമെന്റ് വേദിയായത്. മാത്രമ്മ അംഗങ്ങള്‍ തമ്മിലുള്ള കൂട്ടയടി വീഡിയോ ലോകം മുഴുവന്‍ പ്രചരിക്കുനയും ചെയ്തു. സൈനികബില്‍ പാര്‍ലമെന്റില്‍ വോട്ടിങ്ങിന് വെയ്ക്കവെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. ഫയലുകളും മൈക്കും വലിച്ചെറിഞ്ഞ് അംഗങ്ങള്‍ പരസ്പരം തമ്മിലടിച്ചു. ഇന്നലെയായിരുന്നു സംഭവം. തങ്ങളറിയാതെ കൊണ്ടു വന്ന ബില്‍ അംഗീകരിക്കില്ലെന്ന് പിന്നീട് മുതിര്‍ന്ന പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടത്തല്ലു നടത്തി രാജ്യത്തെ നാണം കെടുത്തിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.