വര്‍ഷങ്ങള്‍ക്കു മുമ്പ് യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷണന് മാസ്റററെ ക്ലാസ്മുറിയില്‍ വച്ച് വെട്ടിക്കൊന്ന സംഘത്തിലെ 16 പേരുടെ വിവരങ്ങള്‍ ടി.കെ. രജീഷ് വെളിപ്പെടുത്തി.ടി.പി ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതിയായ രജീഷ് അന്വേഷണ സംഘം മുമ്പാകെയാണ് പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ബാലന്, രാഘവന്,സന്തോഷ്, ഷാജി,പഞ്ചാര മധു എന്ന മധു,അനില്‍കുമാര്‍ എന്ന അനൂട്ടി, നാസര്‍,സുജിത്ത്,മനോഹരന്, പ്രഭുലാല്‍ എന്നിവരുടെ പേരുകളാണ് രജീഷ് വെളിപ്പെടുത്തിയത്.ഇവരെ കൂടാതെ സഹായികളായി 5 പേര് കൂടി ഉണ്ടായിരുന്നതായും രജീഷ് മൊഴി നല്കി.ഇവരില്‍ പലരും കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുമായ് അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും രജീഷ് പറഞ്ഞു.
കൊല നടത്തിയ സംഘത്തില്‍ ഒരാള്‍ മാത്രമെ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുളളുവെന്ന് രജീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.അച്ചാരു പറമ്പത്ത് പ്രദീപനായിരുന്നു അത്.മററുളളവരെ തെളിവിന്റെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു. രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയകൃഷ്ണന് വധക്കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.എന്നാല്‍ അന്വേഷണം ഏതുവിധത്തില്‍ വേണമെന്ന് തീരുമാനിച്ചിട്ടില്ല










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല