ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയും ടി വി രാജേഷ് എംഎല്‍എയുടെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സെപ്ഷല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.
അഡ്വ എം കെ ദാമോദരന്‍ മുഖേനയാണ് ജയരാജന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷ തള്ളിക്കൊണ്ടു മജിസ്ട്രേട്ട് കോടതി നടത്തിയ ചില നിരീക്ഷണങ്ങളെയും ജയരാജന് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും. ജയരാജന് അറസ്റ്റിലായതോടെയാണ് ടി വി രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല