1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2016

സ്വന്തം ലേഖകന്‍: ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്ത്. എംപി എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്റെ നിലപാടുകളെ ചോദ്യം ചെയ്തു, ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള മോഹന്‍ലാലിന്റെ അവകാശത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെന്തെന്നും അക്കമിട്ട് വ്യക്തമാക്കുന്നു എം.ബി രാജേഷ്.

ജാതിവാദത്തെയും സംഘപരിവാറിന്റെ മതാധിഷ്ടിത രാഷ്ട്രവീക്ഷണത്തെയും ചോദ്യം ചെയ്തതാണ് കനയ്യ രാജ്യദ്രോഹിയാകാനും തുറുങ്കിലടയ്ക്കപ്പെടാനും രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥി മരണാനന്തരം രാജ്യദ്രോഹിയായി തീരാനുള്ള കാരണമെന്നും പറഞ്ഞ രാജേഷ് തിരക്കൊഴിഞ്ഞ് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ കനയ്യകുമാറിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം വായിക്കണമെന്നും അതിനെക്കുറിച്ചുള്ള അഭിപ്രായം കൂടി ബ്ലോഗിലൂടെ പങ്ക് വയ്ക്കണമെന്നും മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിച്ചു.

തൊട്ടുപിന്നാലെ ബ്ലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയനും രംഗത്തെത്തി. മോഹന്‍ലാലിന്റെ നിലപാട് രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകൂ എന്ന് വിനയന്‍ പറഞ്ഞു. മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണമെന്നും വിനയന്‍ ചൂണ്ടിക്കാട്ടി.

മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണം. ജനങ്ങള്‍ അതുള്‍ക്കൊള്ളണം. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞാണ് വിനയന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതിര്‍ത്തിയില്‍ സൈനികര്‍ ജീവന്‍ വെടിയുമ്പോള്‍ സര്‍വകലാശാലകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴുങ്ങുന്നതില്‍ താന്‍ ലജ്ജിക്കുന്നു എന്ന് മോഹന്‍ലാല്‍ ബ്ലോഗിലെഴുതിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായ ബ്ലോഗിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. താരത്തെ കളിയാക്കി ട്രോളുകളും സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.