1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2012

ലക്സന്‍ ഫ്രാന്‍സിസ്‌ കല്ലുമാടിക്കല്‍

ആരാധ്യനായ നേതാവ് കെ കരുണാകരന്റെ അനുസ്മരണത്തിനും അവാര്‍ഡ് ദാനത്തിനും യുകെയില്‍ എത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എയെ ആക്ഷേപിക്കുകയും ചതിക്കുകയും വഞ്ചിക്കുകയും ചെയ്തതായി ഈയിടെ ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നതായി ഒഐസിസി യുകെ നാഷണല്‍ പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനും കെ മുരളീധരനുമായി ബന്ധപ്പെടുവാനും ഇത്തരം കുത്സിത പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റിന് ഇതേക്കുറിച്ച് പരാതി നല്‍കാനും തീരുമാനിച്ചതായി വിനോദ് ചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതിന്റെ സത്യാവസ്ഥ അറിഞ്ഞശേഷം അടുത്തമാസം നടക്കാന്‍ പോകുന്ന നാഷണല്‍ കമ്മറ്റി യോഗത്തില്‍ ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ഇത്തരത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്നും വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.