1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

ജോബി ആന്റണി

വിയന്ന: മലയാള ഭാഷയും ഭാരതീയ സംസ്കാരവും പുതിയ തലമുറയ്‌ക്ക്‌ പകര്‍ന്നു നല്‌കാനായി 1993 -ല്‍ വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ കൈരളി നികേതന്‍. സ്കൂള്‍ സെപ്റ്റംബര്‍ 8 മുതല്‍ പെയിന്റിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്‌ചയും ഒരു മണി മുതല്‍ അഞ്ചു മണി വരെയാണ്‌ ക്ലാസുകളുടെ സമയം.

കലാകാരനും ഓസ്ട്രിയയിലെ വിവിധ സ്കൂളുകളില്‍ ചിത്ര രചന അധ്യാപകനുമായ ജോണ്‍സണ്‍ പള്ളിക്കുന്നേലാണ് ക്ലാസുകള്‍ നയിക്കുന്നത്. കുട്ടികളുടെ കലാപരവും ക്രിയാത്മകവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനും ക്രിസ്ത്യന്‍ കലാരൂപങ്ങള്‍ പ്രവാസി യുവ തലമുറയ്ക്ക് ചിത്ര രചനയിലൂടെ പകര്‍ന്നു നല്‍കുന്നതിനും ജോണ്‍സന്‍ കൂടുതല്‍ ഊന്നല്‍ നല്‍കും.

ബോബന്‍ കളപ്പുരയ്‌ക്കല്‍ , നിബു സണ്ണി, ബെറ്റി വെള്ളനാമറ്റത്തില്‍ , കുമുദിനി കൈന്‍ന്തല്‍ , തന്യ അബ്രഹാം, മിനി സ്രാമ്പിക്കല്‍ , സെലീനാമ്മ എറണിയാകുളത്തില്‍ , മാത്യു ചെരിയന്‍കാലായില്‍ , പ്രദീപ്‌ വേങ്ങാലില്‍ , ലിജി മോന്‍ മനയില്‍ എന്നിവര്‍ സ്കൂളുമായിട്ടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ കോര്‍ഡിനേറ്ററായി ജോഷിമോന്‍ എര്‍ണാകേരിലും സെക്രട്ടറിയായി പോളി സ്രാമ്പിക്കലും, ട്രഷറായി പൈലോസ്‌ വെട്ടിക്കയും പ്രവര്‍ത്തിച്ചുവരുന്നു.

ഡോ. ഫാ. തോമസ്‌ താണ്ടപ്പിള്ളിയും, ഫാ. ജോയി പ്ലാത്തോട്ടത്തിലും നയിക്കുന്ന മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്‌ കൈരളി നികേതന്‍ സ്‌കൂള്‍ വിയന്ന.

മാതാപിതാക്കളും കുട്ടികളും അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും കൈരളി നികേതന്‍ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജോഷിമോന്‍ ഏര്‍ണാകേരിലിനെ (൦69912430301) സമീപിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.