1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2021

Music For All എന്ന സന്ദേശവുമായി ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ നടത്തുന്ന ഓൺലൈൻ Carnatic Music Workshop ജൂൺ 27 ഞായറാഴ്ച്ച യുകെ സമയം രാവിലെ 11:30 ന് (ഇന്ത്യൻ സമയം 4:00 പിഎം). zoom പ്ലാറ്റ്ഫോമിലാണ് ഈ മ്യൂസിക് വർക്ക്ഷോപ് ഒരുക്കിയിരിക്കുന്നത് . പ്രവേശനം തികച്ചും സൗജന്യമാണ് കൊച്ചിൻ കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ശാസ്ത്രീയ ഗാന രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ ഗായികയാണ് രേണുക അരുൺ. മലയാളം, തമിഴ് , തെലുങ്ക് ചലച്ചിത്രങ്ങളിൽ രേണുക ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. രേണുക അരുൺ പാടിയ സംഗീത ആൽബങ്ങൾക്ക് ഒട്ടേറെ അന്തർദേശിയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എഴുന്നൂറോളം കർണാടക സംഗീത കച്ചേരികൾ ഈ ഗായിക ഇതുവരെ ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര സംഗീത ട്രൂപ് ആയ സിംഫണി ഓർക്കസ്ട്ര തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര സംഗീത ട്രൂപ്പുകളുമായി രേണുക സഹകരിക്കുന്നുണ്ട്. അടുത്ത കാലത്ത് സൂപ്പർഹിറ്റായ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന മലയാള സിനിമയിലും രേണുക പാടിയിട്ടുണ്ട്.

ഈ മ്യൂസിക് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക: 07841613973,
email : kalabhavanlondon@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.