1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം, കന്നിപ്പറക്കല്‍ വിജയകരം. കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി വ്യോമസേനയുടെ കോഡ് 2 ബി ഡോണിയര്‍ 228 വിമാനമാണ് വിജയകരമായി പറന്നിറങ്ങിയത്.

റണ്‍വേ പരിശോധനയുടെ ഭാഗമായ വിമാനമിറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു. പരീക്ഷണപ്പറക്കല്‍ വീക്ഷിക്കുന്നതിന് മൂന്ന് എല്‍.ഇ.ഡി. ചുവരുകളും 12 ടിവികളും ഒരുക്കിയിരുന്നു.

നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെയും സിഗ്‌നല്‍ സ്ഥാപിക്കാതെയും നടത്തുന്ന പരീക്ഷണപ്പറക്കല്‍ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ഇടതു നേതാക്കള്‍ ആരോപിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ അവഗണിച്ചും റണ്‍വേ 4000 മീറ്ററായി നീട്ടാതെയും നടത്തുന്ന പരീക്ഷണപ്പറക്കല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്റെ നാടകമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി. ഇരു കക്ഷികളും പരീക്ഷണപ്പറക്കല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

കണ്ണൂര്‍ സ്വദേശിയായ സീനിയര്‍ എയര്‍സ്ട്രിപ്പ് ഓഫീസര്‍ എയര്‍മാര്‍ഷല്‍ ആര്‍. നമ്പ്യാരാണ് പരീക്ഷണ പറക്കലിനായി എത്തിയ വിമാനം പറത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.