
ഷാജി ഫ്രാന്‍സിസ്
പൊതുജന പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി.
പരമ്പരാഗത രീതിയിലുള്ള അത്തപ്പൂക്കളവും മാവേലി മന്നനെ എതിരെല്‍ക്കളും വിഭവ സമൃദ്ധമായ ഓണസദ്യയും ഒക്കെയായി കാര്‍ഡിഫ് മലയാളികള്‍ ഓണം കൊണ്ടാടി. ഓണസദ്യക്കു ശേഷം അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അതിലും വലിയ വിരുന്നായി. തുടര്‍ന്നു എലിസബത്ത് ജോര്‍ജ് കുര്യംപറമ്പില്‍ മെമ്മോറിയല്‍ എവെറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആവേശകരമായ വടംവലി മത്സരവും നടന്നു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ വച്ച് ഈ വര്‍ഷത്തെ ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച സി എം എ അംഗങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവും നല്‍കി ആദരിച്ചു. തുടര്‍ന്നു ഈ വര്ഷം സി എം എ നടത്തിയ കലാകായിക മത്സര വിജയികള്‍ക്കും, പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സംഘാടകര്‍, കലാകാരന്മാര്‍, ആസ്വാദകര്‍ എന്നിങ്ങനെ തരാം തിരിവില്ലാതെ എല്ലാവരും ഒത്തൊരുമയോടെ, സമഭാവനയോടെ കൊണ്ടാടിയ ഈ ഓണാഘോഷം കാര്‍ഡിഫ് മലയാളികളെ സംബന്ധിച്ചിടത്തോളം മാവേലി നാടുവാണ ആ സുന്ദര ദിനങ്ങള്‍ പോലെ മധുരതരമായി, ഒരിക്കലും മറക്കാത്ത മറ്റൊരു സൌഹൃദ കൂട്ടായ്മയായി.

കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
www.cardiffmalayalee.co.uk/gallery.html










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല