ഈസ്‌റ്റ്ഹാം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ അഴീക്കോടിനെ അനുസ്‌മരിച്ചു അനുസ്‌മരിച്ചു കൊണ്ട് ചടങ്ങില്‍ സംസാരിച്ചു. എം.പി. പോളിനുശേഷം കേരളം കണ്ട ഗര്‍ജ്‌ജിക്കുന്ന സംഹം തന്നെയായിരുന്നു അഴീക്കോടെന്നും പോള്‍സാര്‍ കത്തോലിക്കാ സഭയ്‌ക്കെതിരെ അക്ഷരമെന്ന മൂര്‍ച്ചയുള്ള വാളുയര്‍ത്തിയപ്പോള്‍, അഴീക്കോട് സാമൂഹ്യനന്മയ്‌ക്കും നീതിക്കും വേണ്ടിയാണ് പടവാളുയര്‍ത്തിയതെന്ന് കാരൂര്‍ സോമന്‍ പറഞ്ഞു.
അമൃതാനന്ദമയി നടത്തുന്നത് ആത്മീയ വാണിജ്യമാണെന്നും കെട്ടിപ്പെടുക്കേണ്ടത് കുടവയറന്മാരെയല്ല കുഷ്‌ഠരോഗികളെയാകണമെന്നും തുറന്നടിച്ചയാളാണ് അഴീക്കോട്. നടന്‍ മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയും നാട്യങ്ങള്‍ നടത്തി കോടികളുണ്ടാക്കുന്നവര്‍ സാഹിത്യത്തിന്റെ കരുത്തും ശക്‌തിയുമറിയാന്‍ കുറെ വായിക്കണമെന്നും ഉപദേശിക്കാന്‍ ധൈര്യം കാണിച്ചയാളാണ് അദ്ദേഹം.
മനുഷ്യനെ സംബന്ധിച്ച് സമ്പന്നമായ ഒരു ഭാഷണമാണ് സാഹിത്യമെന്നും മനുഷ്യ ചിന്തകളെ രൂപപ്പെടുത്താന്‍ ഭാഷയ്‌ക്കല്ലാതെ മറ്റൊരു കലയ്‌ക്കും കഴിയില്ലെന്നുംസ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. അക്ഷരങ്ങള്‍, വാക്കുകള്‍ മലയാളികള്‍ക്കെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളായിരിക്കട്ടെയെന്ന് കാരൂര്‍ സോമന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സണ്ണി പത്തനംതിട്ട, രാജീവ് താമരക്കുളം, സുധീഷ് കുമാര്‍, അവറാന്‍ അമ്പലപറമ്പില്‍, അച്ചന്‍കുഞ്ഞ് ജോണ്‍ മൗത്ത്, ജസ്‌റ്റിന്‍ ഹാര്‍ലോ, കെ.എസ്. ഔത, രമാദേവി തുടങ്ങിയവര്‍ തദവസരത്തില്‍ അനുശോചനം രേഖപ്പെടുത്തി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല