1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 21 ന് ശനിയാഴ്ച്ച നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തിലാണ് ഈസ്റ്റര്‍ ആഘോഷ പരിപാടികള്‍ നടക്കുക. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും.

തുടര്‍ന്ന് സെന്റ്‌ ജോസഫ്‌ പാരിഷ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോസ്‌ ജോര്‍ജ്‌ അധ്യക്ഷത വഹിക്കും. ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്ത് ഈസ്റ്റര്‍ ആശംസകള്‍ നേരും. കുട്ടികളും മുതിര്‍ന്നവരും അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരും.

ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്സിക്യൂട്ടീവ്‌ കമ്മറ്റി സ്വാഗതം ചെയ്തു. വിലാസം: St. Joseph Church, Portland Crescent, Longsight, Manchester, M130B4

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.