കെന്റല്‍ മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് ഹോളി ട്രിണിറ്റി ആന്‍ഡ് സെന്റ് ജോര്ജ് കത്തോലിക്കാ ദേവാലയത്തിലും പാരിഷ് ഹാളിലുമായി തങ്ങളുടെ ക്രിസ്തുമസ് നവവത്സര ആഘോഷം ആത്മീയ ചൈതന്യത്തില്‍ കൊണ്ടാടി. ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും, കെന്റല്‍ മലയാളികളുടെ ആത്മീയ ഗുരുവുമായ റവ.ഡോ മാത്യു ചൂരപൊയികയില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു ക്രിസ്തുമസ് ആഘോഷത്തിന് ദൈവ കൃപയില്‍ ആരംഭം കുറിച്ചു.
ദിവ്യ ബലിക്ക് ശേഷം പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ ആഡംബരമായി അലങ്കരിച്ച പാരിഷ് ഹാള്‍ വേദിയില്‍ കരോള്‍ ഗാനം ആലപിച്ചു തുടക്കം കുറിച്ച സംഗമത്തില്‍ മാത്യു അച്ചന്‍ ഏവര്‍ക്കും ക്രിസ്തുമസ് നവവത്സര ആശംസകള്‍ നേര്‍ന്നു. നാട്ടില്‍ നിന്നെത്തി ആഘോഷത്തില്‍ പങ്കു ചേര്‍ന്ന സദസ്സിലെ മുതിര്‍ന്നവരായ മാത്തുക്കുട്ടി കളീക്കല്‍ പൊന്നമ്മ കളീക്കല്‍ എന്നിവരെ മാത്യു അച്ചന്‍ സ്നേഹപൂര്‍വ്വം വേദിയിലേക്ക് സ്വാഗതം ചെയ്തു. 
തുടര്‍ന്ന് അവര്‍ ഇരുവരും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു കെന്റല്‍ മലയാളീ കൂട്ടയ്മ്മയുടെ സ്നേഹ സംഗമത്തിനു മധുരം പകര്‍ന്നു. കുംബ്രിയായിലെ മലയാളീ വിശ്വാസി കൂട്ടായ്മ്മയുടെ ശിരാകേന്ദ്രം ആയ കെന്റലുകാര്‍ സ്വഭവനങ്ങളില്‍ പാകം ചെയ്തു കൊണ്ട് വന്ന സ്വാദിഷ്ടമായ ക്രിസ്തുമസ് വിഭവങ്ങള്‍ പങ്കിട്ടു കഴിച്ചു തങ്ങളുടെ മറ്റൊരു അവിസ്മരണീയ ആഘോഷമായി ഇതിനെ മാറ്റി . ലാലപ്പന്‍ കളീക്കല്‍, ജോസ് മേരിമംഗലം ഷിബി പുന്നന്‍ സജി ജോര്‍ജ് , ടെനിസണ്‍ തോട്ടത്തില്‍ , ആനീ ബാബു , ബെന്നി ജേക്കബ്, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം ഏകി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല