ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന് കേരളം രേഖാമൂലം സമ്മതമറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കേരളമുള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങള്‍ രേഖാമൂലം സമ്മതമറിയിച്ചതായി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് മന്ത്രിതല ഉച്ചകോടിയില്‍ അറിയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായി നല്കി.
കേരളത്തിന്റെ പേര് ആനന്ദ് ശര്‍മ്മ എടുത്തു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുകൂലമായി കത്തയച്ചിട്ടില്ലെന്ന് ടി എന്‍ പ്രതാപന് എം എല്‍ എ പറഞ്ഞു. ആനന്ദ് ശര്‍മ്മയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകുമെന്നും പ്രതാപന് പറഞ്ഞു.
കേരളം രേഖാമൂലം സമ്മതമറിയിച്ചതായി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടമുഖം വ്യക്തമായതായി സിപിഎം പ്രതികരിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല