1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

ജോയി ഗോപുരന്‍

സ്റ്റാഫോര്‍ഡ്: കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ 2012- 13 വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോയി ഗോപുരന്‍ (പ്രസിഡന്റ്), എസ്. കെ. നായര്‍ (വൈസ് പ്രസിഡന്റ്), ജിജി തോമസ് ( സെക്രട്ടറി), ശിവദാസ് കുമാരന്‍ (ട്രഷറര്‍), നിതിന്‍ ബേബി ( സ്‌പോര്‍ട്‌സ് സെക്രട്ടറി),ബിജു പോള്‍, ജെയ്‌സി ബിനോയി, സുമിത ജേക്കബ്ബ് ( ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

സംഘടനയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്ന തരത്തില്‍ അച്ചടക്കം നിലനിര്‍ത്തികൊണ്ട് ചിട്ടയായ പ്രവര്‍ത്തനം നടത്തുമെന്നും ആനുവല്‍ ജനറല്‍ മീറ്റിങ്ങില്‍ പ്രസിഡന്റ് ജോയ് ഗോപുരന്‍ എടുത്തുപറഞ്ഞു. സ്റ്റാഫോര്‍ഡിലെ എല്ലാ മലയാളികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുക, കുട്ടികളുടെ പേഴ്‌സണല്‍ ആന്‍ഡ് സോഷ്യല്‍ ഡെവലെപ്പ്‌മെന്റിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്തുക തുടങ്ങിയ പല തീരുമാനങ്ങളും അസോസിയേഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ഇപ്പോള്‍ നടത്തുന്ന മലയാളം ക്ലാസ്സും, ഡാന്‍സ് ക്ലാസ്സും തുടര്‍ന്നുകൊണ്ട് പോകാനും ഒപ്പം പുതുതായി ഹിന്ദി ക്ലാസ് ആരംഭിക്കുവാനും കമ്മിറ്റി തീരുമാനിച്ചു. സംഘടനയുടെ അസറ്റ് ലിസ്റ്റും മെമ്പംര്‍ ലിസ്റ്റും ഉടനെ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വണ്‍ഡേ ടൂര്‍ ജൂലൈ ഏഴിനും ഓണാഘോഷം സെപ്തംബര്‍ എട്ടിനും നടത്താന്‍ തീരുമാനമായി. ജൂണ്‍ രണ്ടിന് കന്നോക്ക് ചേസ് വിസിറ്റ് സെന്ററില്‍ സ്റ്റാഫോര്‍ഡ് മലയാളികള്‍ക്കായി സംഘടിപ്പിച്ച ഫാമിലി ഡേ & ബിബിക്യൂ പാര്‍ട്ടി അവിസ്മരണീയമായ മൂഹൂര്‍ത്തമായി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralaassociationstafford.co.uk എന്ന വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.