1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2012

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റിലാണ് അദ്ദേഹം കേരള ഗവര്‍ണറായി ചുമതലയേറ്റത്. ഗവര്‍ണരുടെ നിര്യാണത്തെ തുടര്‍ന്നു നാളെ കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു.

കേരളത്തിലെ പതിനേഴാമത്തെ ഗവര്‍ണറായി കഴിഞ്ഞവര്‍ഷം സ്ഥാനമേറ്റ പുതുച്ചേരിയിലെ കാരൈക്കാല്‍ സ്വദേശിയായ അദ്ദേഹം മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മൂന്നുതവണ ലോക് സഭാംഗവുമായി. 1991ല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു.

2004ല്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയോഗിക്കപ്പെട്ട അദ്ദേഹത്തെ 2010-ലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്. ഗവര്‍ണറോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഏഴുദിവസത്തെ ദുഖാചാരണം ആചരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.