ടി പി വധക്കേസന്വേഷണം സി ബി ഐക്കു കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്..; രമയുടെ അഭിപ്രായത്തിന് മുല്ഗണന നല്‍കുമെന്നും കേസിനെ ദുര്‍ബലപ്പെടുത്തുന്ന നയം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യ രമയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
അരമണിക്കുറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ആര് എം പി നേതാക്കളും പങ്കെടുത്തിരുന്നു. സിബിഐ അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് തിരുവഞ്ചൂര്‍ കൂടിക്കാഴ്ചയില്‍ രമയെയും നേതാക്കളെയും അറിയിച്ചു.
തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച തിരുവഞ്ചൂര്‍ ടി പി വധക്കേസന്വേഷണം സിബിഐക്കു കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തില്‍ നിയമോപദേശം കിട്ടി കഴിഞ്ഞാല്‍ മന്ത്രിസഭാ അക്കാര്യം പരിഗണിക്കും. അതിനുശേഷം സര്‍ക്കാര്‍ തീരുമാനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അതേസമയം, ടി പി വധത്തില്‍ ഉന്നത തല ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ അന്വേഷണമെന്ന അവശ്യത്തിന് നിന്ന് പിറകോട്ടില്ലെന്ന് രമ അറിയിച്ചു.
ടി പി വധം സി ബി ഐക്ക് കൈമാറണമെന്ന് കെ.കെ. രമയും ആര്.എം.പിയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല