1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2015


സാബു ചുണ്ടക്കാട്ടില്‍

കോട്ടയം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒന്നായ കൂടല്ലൂരിന്റെ മക്കള്‍ ഒത്തുചേരുന്ന കൂടല്ലൂര്‍ സംഗമം ഈ മാസം 24,25,26 തിയതികളില്‍ നടക്കും. സോമര്‍സെറ്റിലെ ബാള്‍ട്ടണ്‍ ക്യാമ്പില്‍ ആണ് ഇക്കുറി സംഗമ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടല്ലൂരിന്റെ മരുമകന്‍ റെക്‌സിന്റെ ഗാനമേള, ഡെന്നി ജോസിന്റെ വിഭവ സമൃദ്ധമായ ആഹാരവും, കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളുമായി സ്വിമ്മിംഗ് പൂളും കൂടിചേരുമ്പോള്‍ ഇക്കുറി ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി സംഗമം മാറും.

ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും. വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷ പരിപാടികള്‍ക്ക് നിറം പകരും. കേരളം മുഴുവന്‍ പ്രസിദ്ധമായ കൂടല്ലൂര്‍ വോളി, ഓള്‍ യു. കെ വടം വലി മത്സരം എന്നിവ സംഗമ പരിപാടികളുടെ ഭാഗമായി നടക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിറ്റി അംഗങ്ങളായ ബേബി ,ബിനോയ് , ബോബി എന്നിവരുമായി ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.